തെലുങ്ക് സൂപ്പർ താരം നാഗചൈതന്യയും ബോളിവുഡ് നടി ശോഭിത ധൂലിപാലും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട്. ഇരുവരുടെയും വിവാഹ നിശ്ചയം ഇന്ന് നടക്കുമെന്ന തരത്തിലുള്ള വാർത്തകളാണ് പ്രചരിക്കുന്നത്. ഹൈദരബാദിൽ വച്ച് നടക്കുന്ന ഒരു സ്വകാര്യ ചടങ്ങിൽ വച്ചാണ് വിവാഹ നിശ്ചയ ചടങ്ങുകൾ നടക്കുകയെന്നാണ് തെലുങ്ക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
നടി സമാന്തയുമായുള്ള വേർപിരിയലിന് ശേഷം നാഗചൈതന്യയും ശോഭിതയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, പ്രണയബന്ധത്തെ കുറിച്ച് നാഗചൈതന്യയും ശോഭിതയും ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, ഇരുവരുംഒരുമിച്ച് വെക്കേഷൻ ആഘോഷിക്കുന്ന ചിത്രങ്ങൾ പ്രചരിച്ചിരുന്നു. ഈ വർഷം ആദ്യം ലണ്ടനിൽ താരങ്ങൾ ഒരുമിച്ച് വൈൻ ആസ്വദിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിരുന്നു.
വിവാഹവാർത്ത പുറത്ത് വന്നതോടെ, താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ ആരാധകരുടെ കമന്റ്‌സ് കൊണ്ട് നിറഞ്ഞിരിക്കുകയാണ്. നാഗചൈതന്യ നിലവിൽ തണ്ടേൽ സിനിമയുടെ ഷൂട്ടിംഗ് തിരക്കുകളിലാണ്. സായ്പല്ലവിയാണ് ചിത്രത്തിലെ നായിക. ദേവ് പട്ടേലിന്റെ മങ്കി മാൻ എന്ന ചിത്രത്തിലാണ് ശോഭിത അവസാനമായി അഭിനയിച്ചത്.
Discussion about this post