ന്യൂഡൽഹി: മകളുടെ പ്രേരണയിൽ താൻ വീഗൻ ആയി മാറിയതായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ‘ക്രൂരതയില്ലാത്ത ജീവിതം’ നയിക്കാൻ മകൾ തന്നോട് ആവശ്യപ്പെട്ടതായും അതാണ് ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
താനോ ഭാര്യയോ പട്ട്, തുകൽ ഉൽപ്പന്നങ്ങൾ ഇപ്പോൾ വാങ്ങാറില്ലെന്നും ചന്ദ്രചൂഡ് പറഞ്ഞു. എനിക്ക് ഭിന്നശേഷിക്കാരായ രണ്ട് പെൺമക്കളുണ്ട്. ഞാൻ എന്ത് ചെയ്താലും അവർ എന്നെ പ്രചോദിപ്പിക്കുന്നു. ക്രൂരതയില്ലാത്ത ജീവിതം നയിക്കണമെന്ന് എന്റെ മകൾ പറഞ്ഞതിനാലാണ് ഞാൻ അടുത്തിടെ സസ്യാഹാരിയാതെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹി ഹൈക്കോടതി കാമ്പസിലെ സാഗർ രത്‌ന റസ്റ്റോറന്റ് ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനവും കോടതിയുടെ ഡിജിറ്റൽ ലോ റിപ്പോർട്ടുകളുടെ ലോഞ്ചിങ്ങും നടക്കുന്നതിനിടെയാണ് ചന്ദ്രചൂഡിന്റെ പരാമർശം.
Discussion about this post