മുംബൈ: ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിനും ഏഷ്യാ കപ്പിനുമുള്ള ടീം പ്രഖ്യാപനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലി. പരുക്കിനെ തുടര്‍ന്ന് ദീര്‍ഘ നാളായി ടീമിന് പുറത്തായിരുന്ന ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷാമിയെ ടീമിലുള്‍പ്പെടുത്തിയതിലൂടെ സെലക്ടര്‍മാര്‍ റിസ്ക് എടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ പേസ് നിര ശക്തമാക്കുന്നതിന് ഷാമിയെ ടീമിള്‍ ഉള്‍പ്പെടുത്തുന്നത് ആവശ്യമാണ്. പക്ഷേ കഴിഞ്ഞ വര്‍ഷത്തെ ലോക കപ്പ് സെമി ഫൈനല്‍ മത്സരത്തിലാണ് ഷമി അവസാനമായി ഇറങ്ങിയത്. പരുക്ക് മാറിയെങ്കിലും മത്സരങ്ങളില്‍ കളിച്ച് തുടങ്ങുന്നതിന് മുമ്പ് ഷാമിയെ ലോകകപ്പില്‍ ഉള്‍പ്പെടുത്തിയത് അബദ്ധമായേക്കാമെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.
Discussion about this post