ഒരു ദിവസത്തിൽ എത്ര മണിക്കൂറുണ്ട്. ഈ ചോദ്യത്തിന് ഉത്തരം അറിയാത്തവരായി ആരും തന്നെയില്ല. ഒട്ടും തന്നെ ആലോചിക്കാതെ പറയാം 24 മണിക്കൂർ എന്ന്. എന്നാൽ അങ്ങനെയല്ല. 24 മണിക്കൂർ എന്നത് 25 മണിക്കൂർ ആവാൻ പോവുന്നു. വിശ്വസിക്കാൻ കഴിയുന്നില്ലല്ലേ … എന്നാൽ പറയുന്നത് സത്യമാണ് .
അടുത്തിടെ ഇതിനെപ്പറ്റി നിരവധി പഠനങ്ങൾ നടന്നിരുന്നു. ചന്ദ്രൻ ഭൂമിയിൽ നിന്ന് അകന്നുപോകുന്നതാണ് ഇതിന് കാരണമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. അങ്ങനെയാണെങ്കിൽ ഒരു ദിവസത്തിൻ്റെ ശരാശരി 25 മണിക്കൂർ ആകുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. യുഎസിലെ വിസ്‌കോൺസിൻ സർവകലാശാലയിലെ ഗവേഷകരാണ് പുതിയ ഒരു വെളിപ്പെടുത്തലുമായി വന്നിരിക്കുന്നത്.
ചന്ദ്രൻ ഭൂമിയിൽ നിന്ന് എല്ലാ വർഷവും നിശ്ചിത തോതിൽ അകലുന്നുണ്ട്. വർഷത്തിൽ 3. 8 ആയിരിക്കുന്നത് ഈ നിശ്ചിത തോത്. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ഗുരുത്വാകർഷണ ഇടപെടലുകൾ കാരണമാണ് ഈ പ്രതിഭാസം രൂപപ്പെടുന്നത്.
പതിറ്റാണ്ടുകൾ മുമ്പ് നടന്ന പഠനങ്ങളിൽ തന്നെ ഇതു വെളിവാക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ പ്രതിഭാസം ഭൂമിയെ എങ്ങനെ ബാധിക്കും എന്ന് ഗവേഷകർ പഠനം നടത്തികൊണ്ടിരിക്കുകയാണ്.
എന്നാൽ ഇത് സംഭവിക്കുന്നത് ഭാവിയിലാണ്. ഈ ഭാവി എന്നു പറഞ്ഞത് ചെറിയൊരു കാലയളവല്ല . 20 കോടി വർഷങ്ങൾക്ക് ശേഷമുള്ള ഒരു കാലഘട്ടത്തിലാണ് ഇത് സംഭവിക്കുക. 140 കോടി വർഷങ്ങൾക്ക് മുമ്പ് ഭൂമിയിലെ ഒരു ദിവസമെന്നാൽ 18 മണിക്കൂർ മാത്രമാണുണ്ടായിരുന്നതത്രേ.
Discussion about this post