ചുട്ടമല്ലേ’ എന്ന റൊമാന്റിക് ഗാനം കോപ്പിയടിയാണെന്ന് സോഷ്യൽ മീഡിയ. ജൂനിയർ എൻ ടി ആറും ജാൻവി കപൂറും ഒന്നിച്ചെത്തുന്ന ദേവര ചിത്രത്തിലെ ‘ചുട്ടമല്ലേ’ എന്ന റൊമാന്റിക് ഗാനം അടുത്തിടെയാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. എന്നാൽ 25 മില്യണിലധികം കാഴ്ചക്കാരാണ് ഗാനം കണ്ടിരിക്കുന്നത്.
2021ൽ ശ്രീലങ്കൻ ഗായിക യൊഹാനി ആലപിച്ച ‘മനികേ മഗേ ഹിതേ’ എന്ന ഗാനവുമായി ദേവരയിലെ ചുട്ടമല്ലേ ഗാനത്തിന് സാദൃശ്യമുണ്ടെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. ഈ ഗാനത്തിന്റെ ഹിന്ദി പതിപ്പ് 2022-ൽ സിദ്ധാർത്ഥ് മൽഹോത്രയും അജയ് ദേവ്ഗണും മുഖ്യവേഷങ്ങളിലെത്തിയ താങ്ക് ഗോഡ് എന്ന ചിത്രത്തിലും ഉൾക്കൊള്ളിച്ചിരുന്നു.
രണ്ടുതവണ ആസ്വാദകർ ആസ്വദിച്ച ഗാനം വീണ്ടും അനിരുദ്ധ് ഉപയോഗിക്കുന്നുവെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വ്യാപക പ്രതികരണം. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ദേവര രണ്ടു ഭാഗങ്ങളായാണ് എത്തുന്നത്. ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ ഗാനവും പോസ്റ്ററുകളും ഗ്ലിംപ്‌സ് വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സെപ്റ്റംബർ 27-നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.













Discussion about this post