എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് തിളങ്ങുന്ന ചർമ്മം. അതിനായി ബ്യൂട്ടി പാർലറുകളിൽ പോയി സമയവും പണവും ചെലവഴിക്കുന്നത് മലയാളികളുടെ പതിവാണ്. എന്നാൽ ഇനിയിത്തരം കാര്യങ്ങൾ ചെയ്ത് പണം ചെലവഴിക്കേണ്ട ആവശ്യമില്ല. വെയിലേറ്റ് വാടിയ മുഖത്തിന്റെ തിളക്കം വർദ്ധിപ്പിക്കാൻ അരിപ്പൊടികൊണ്ട് സാധിക്കും. മാത്രമല്ല ചർമ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളാനും അരിപ്പൊടി ഏറെ സഹായിക്കും.
ഉപയോഗിക്കുന്ന രീതി
അരിപ്പൊടിയും കാപ്പി പൊടിയും
ഒരു ടേബിൾ സ്പൂൺ അരിപ്പൊടിയിൽ അൽപം കാപ്പി പൊടിയും വെളളവും ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മാസ്‌ക് മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം നന്നായി കഴുകി വൃത്തിയാക്കുക. മുഖത്തിന് തിളക്കം വർദ്ധിക്കാൻ ഇത് നല്ലതാണ്.
അരിപ്പൊടിയും മഞ്ഞളും
ഒരു സ്പൂൺ അരിപ്പൊടിയും മഞ്ഞളും വെള്ളം ചേർത്ത് നന്നായി യോജിപ്പിക്കണം. മഞ്ഞളിന് മുഖത്തെ കരുവാളിപ്പകറ്റാൻ സാധിക്കും. അരിപ്പൊടി തിളക്കം വർദ്ധിപ്പിക്കും. ഈ മാസ്‌ക് 20 മിനിറ്റുകൾക്ക് ശേഷം കഴുകി കളയാം.
അരിപ്പൊടിയും തേങ്ങാപ്പാലും
ചർമ്മത്തെ മൃദുലമാക്കാനും യുവത്വം നിലനിർത്താനും തേങ്ങാപ്പാൽ സഹായിക്കും. 1 ടേബിൾ സ്പൂൺ അരിപ്പൊടിയും തേങ്ങാപ്പാലും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി ഇത് മുഖത്തിട്ട് 20 മിനിറ്റ് കഴിഞ്ഞ് കഴുകി വൃത്തിയാക്കാം.
അരിപ്പൊടിയും തൈരും
1 സ്പൂൺ അരിപ്പൊടിയും തൈരും ചേർത്ത് നന്നായി യോജിപ്പിക്കുക. സാധാരണ തൈരാണ് ഇതിനായി ഉപയോഗിക്കാൻ. ഇനി ഈ പേസ്റ്റ് മുഖത്തിട്ട് 15 മുതൽ 20 മിനിറ്റ് കഴിഞ്ഞ് കഴുകി വൃത്തിയാക്കാം.
അരിപ്പൊടിയും കറ്റാർവാഴയും
ചർമ്മത്തിന് കറ്റാർവാഴ ഏറെ നല്ലതാണ്. 1 ടേബിൾ സ്പൂൺ അരിപ്പൊടിയും കറ്റാർവാഴയും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി ഈ പേസ്റ്റ് മുഖത്തിട്ട് 20 മിനിറ്റിന് ശേഷം കഴുകി വൃത്തിയാക്കാം.
അരിപ്പൊടിയും തേനും
ഒരു സ്പൂൺ അരിപ്പൊടിയും അൽപ്പം തേനും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി ഇത് മുഖത്ത് പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് കഴുകി വൃത്തിയാക്കാം.
Discussion about this post