തിരുവനന്തപുരം: പാരിസ് ഒളിമ്പിക്‌സ് പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് മെഡൽ നേടി കൊടുത്തതിന് പിന്നാലെ ശ്രീജേഷിനെക്കുറിച്ച് വൈകാരിക കുറിപ്പുമായി ഭാര്യ അനീഷ്യ. ഈ നിമിഷം ശ്രീജേഷിനെക്കുറിച്ചോർത്ത് അഭിമാനവും സന്തോഷവുമാണ് ഉള്ളതെന്ന് അനീഷ്യ പറഞ്ഞു. തങ്ങളുടെ ആദ്യ കൂടിക്കാഴ്ചയെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമെല്ലാം കുറിപ്പിൽ അനീഷ്യ വ്യക്തമാക്കുന്നുണ്ട്.
ജി.വി രാജ സ്‌കൂളിൽവച്ചാണ് ആദ്യമായി ശ്രീജേഷിനെ കാണുന്നത് എന്ന് അനീഷ്യ പറഞ്ഞു. തുടർന്ന് പ്രണയത്തിലായി വിവാഹം ചെയ്തു. വിവാഹത്തിന് ശേഷമാണ് ശ്രീജേഷിന്റെ ഹോക്കിയോടുള്ള സ്‌നേഹത്തെക്കുറിച്ച് ശരിയ്ക്കും മനസിലാക്കിയത്. ഇതോടെ അതിനൊപ്പം താനും നിന്നു. ദേശീയ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ വിലയൊരു യാത്ര തുടങ്ങുകയാണ് എന്നായിരുന്നു അദ്ദേഹം അതിനോട് പ്രതികരിച്ചത്. ഈ യാത്ര എത്തി നിന്നത് പാരിസിലെ ഒളിമ്പിക്‌സ് സ്റ്റേഡിയത്തിൽ ആണ്. ഏറെ അഭിമാനവും സന്തോഷവും തോന്നുന്നു.
തന്റെ പ്രിയപ്പെട്ടൻ ഒടുവിൽ ഇതാ പാരിസിൽ വിയർപ്പൊഴുക്കി രണ്ടാമത്തെ മെഡലുമായി രാജ്യത്തിന്റെ കുപ്പായം അഴിച്ചുവയ്ക്കുന്നു. അഭിമാനവും സന്തോഷവുമാണ് ഈ നിമിഷം പ്രിയപ്പെട്ടവനെ ഇതിനേക്കാൾ വലിയൊരു വിരമിക്കൽ സ്വപ്‌നങ്ങളിൽ മാത്രം. പ്രിയപ്പെട്ടവനെ നിനക്ക് ബിഗ് സല്യൂട്ട്. ഒപ്പം സ്‌നേഹ ചുംബനങ്ങളും.
Discussion about this post