കേരളത്തിൽ ഫാറ്റി ലിവർ രോഗികളുടെ എണ്ണം ഞെട്ടിപ്പിക്കുന്ന രീതിയിൽ വർദ്ധിക്കുന്നതായി റിപ്പോർട്ട്. ദിനം പ്രതി രോഗികളുടെ എണ്ണം കൂടി വരികയാണ്. നമ്മുടെ ജീവിത രീതികളിലെും ഭക്ഷണശൈലികളിലെയും മാറ്റമാണ് ഇത്തരത്തിൽ പല രോഗങ്ങൾക്കും പ്രധാന കാരണം.
അനാരോഗ്യകരമായ ജീവത ശൈലിയും മദ്യപാനവുമാണ് ഫാറ്റി ലിവർ വരുവാനുള്ള കാരണങ്ങളിലൊന്ന്. സോഷ്യൽ മീഡിയയിൽ കാണുന്ന ചില ഡീറ്റോക്‌സ് പാനീയങ്ങൾ കരളിനെ സംരക്ഷിക്കുമെന്ന വിശ്വാസം പൊതുവെയുണ്ട്. എന്നാൽ, ഇതെല്ലാം വ്യാജ പ്രചാരണങ്ങളാണെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു.
ഫാസ്റ്റ് ഫുഡുകൾ അമിതമായി കഴിക്കുന്നതും ഫാറ്റി ലിവറിന് കാരണമാകുന്നു. പിസ, റെഡ്മീറ്റ്, സോഡ, മറ്റ് ജങ്ക് ഫുഡുകൾ എന്നിവ കരളിന്റെ ആരോഗ്യം തകരാറിലാക്കുന്നു. അതുപോലെ തന്നെയാണ് സോഫ്റ്റ് ഡ്രിങ്ക്‌സ്. കുപ്പികളിൽ വരുന്ന സോഫ്റ്റ് ഡ്രിങ്കുകൾ മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിക്കഴിഞ്ഞു. എന്നാൽ, ഇത്തരത്തിലുള്ള സോഫ്റ്റ് ഡ്രിങ്കുകൾ നമ്മുടെ കരളിനെ വളരെ മോശമായി ബാധിക്കുന്ന ഒന്നാണ്.
ആരോഗ്യകരമായ ഭാരം നിലനിർത്തുകയും കൃത്യമായ വ്യായാമവും നോക്കിയാൽ തന്നെ കരളിന്റെ ആരോഗ്യം നമുക്ക് കാത്തുസൂക്ഷിക്കാൻ കഴിയും. ലഹരി പഥാർത്ഥങ്ങളുടെ ഉപയോഗവും ഒഴിവാക്കുന്നതാണ് ഫാറ്റി ലിവർ ഇല്ലാതാക്കാൻ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ആരോഗ്യപ്രദമായ ഭക്ഷണങ്ങൾ നമ്മുടെ ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. ചീര, ഞാഗി, ബദാം, അവക്കാഡോ, ഗ്രീൻ ടീ, വെളുത്തുള്ളി എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. ഇവ കരൾ രോഗം തടയും. മെഡിക്കൽ
മെഡിക്കൽ ചെക്കപ്പുകൾ കൃത്യമായി ശ്രദ്ധിക്കണം. പതിവായി മെഡിക്കൽ ചെക്കപ്പുകൾ ചെയ്യുന്നത് ഫാറ്റി ലിവർ രോഗം നേരത്തെ കണ്ടെത്താൻ സഹായിക്കും.
Discussion about this post