തിരുവനന്തപുരം: അടുത്ത കാലത്തായി കേരളത്തിൽ പ്രകൃതി ദുരന്തങ്ങൾ വർദ്ധിച്ചിരിക്കുകയാണ്. കഴിഞ്ഞ 10 വർഷത്തിനിടെ രണ്ട് തവണ സംസ്ഥാനം പ്രളയത്തിന് സാക്ഷ്യംവഹിച്ചു. ചുഴലിക്കാറ്റുണ്ടാക്കിയ നാശനഷ്ടങ്ങൾ കണ്ടറിഞ്ഞു. തുടർച്ചയായി ഉണ്ടായ ഉരുൾപൊട്ടലുകൾ ഭയപ്പെടുത്തി. കേരളം കണ്ടതിൽവച്ച് ഏറ്റവും വലിയ ദുരന്തം ആയിരുന്നു കഴിഞ്ഞ ആഴ്ച വയനാട്ടിൽ ഉണ്ടായത്. 400 ഓളം പേരുടെ ജീവനുകളാണ് ഉരുൾപൊട്ടൽ അപഹരിച്ചത്.
പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പ് ലഭിക്കാതിരിക്കുന്നതാണ് ഇത്തരം സാഹചര്യങ്ങൾക്ക് ഇടയാക്കുന്നത്. നിലവിൽ മുന്നറിയിപ്പ് നൽകാനുള്ള സംവിധാനം നമ്മുടെ നാട്ടിൽ ഉണ്ടെങ്കിലും അടിയന്തിര സാഹചര്യത്തിന് യോജിച്ചതല്ല. ഈ സാഹചര്യത്തിലാണ് നമ്മുടെ കൈവശം ഉള്ള സ്മാർട് ഫോണുകൾക്ക് പ്രസക്തിയേറുന്നത്.
നമ്മുടെ മൊബൈൽ ഫോണുകൾക്ക് പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് നമുക്ക് അറിയിപ്പ് നൽകാൻ കഴിയും. അതിനുള്ള ഫീച്ചർ ഗൂഗിൾ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഈ ഫീച്ചർ ഓൺ ചെയ്യണം. ഭൂചലനത്തെക്കുറിച്ച് മുൻകൂട്ടി അറിയുന്നതിനുള്ള ഫീച്ചറാണ് ഫോണുകളിൽ ഉള്ളത്.
ആൻഡ്രോയിഡ് ഫോണുകളിലും ഐ ഫോണുകളിലും ഈ ഫീച്ചർ ഒരുപോലെ ലഭ്യമാണ്. എങ്ങിനെയാണ് ഫീച്ചർ ഓൺ ചെയ്യുന്നത് എന്ന് നോക്കാം. ആൻഡ്രോയിഡ് ഫോണിൽ സെറ്റിംഗ് എടുക്കണം. ശേഷം സേഫ്റ്റി ആൻഡ് എമർജൻസി ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ശേഷം എർത്ത്‌ക്വേക്ക് ഓപ്ഷൻ ഓൺ ചെയ്യുക.
ഐഫോണിൽ ആണെങ്കിൽ ആദ്യം സെറ്റിംഗ്‌സ് എടുക്കുക. ശേഷം നോട്ടിഫിക്കേഷൻസ് എടുക്കണം. ഇതിൽ എമർജൻസി അലർട്ട്‌സ് എന്ന ഓപ്ഷൻ കാണാം. അത് ഓൺ ചെയ്യാം. അതേസമയം ഇതിൽ ഒരു കാര്യം ശ്രദ്ധിക്കണം. നെറ്റും ലൊക്കേഷനും ഓൺ ആണെങ്കിൽ മാത്രമേ അലർട്ടുകൾ ലഭിക്കുകയുള്ളൂ.
Discussion about this post