മുംബൈ: പെൺകുട്ടികളെ തങ്ങളുടെ അടുത്തിരുത്തരുതെന്ന് ആവശ്യപ്പെട്ട് ആൺകുട്ടികൾ സ്‌കൂൾ പ്രിൻസിപ്പാളിന് നൽകിയ കത്ത് സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആകുന്നു. പ്രിൻസിപ്പാളാന് തനിക്ക് ലഭിച്ച വിചിത്രമായ കത്ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പെൺ കുട്ടികളുടെ അടുത്ത് ഇരുത്തരുതെന്നിന് ആൺ കുട്ടികൾ പറഞ്ഞിരിക്കുന്ന കാരണം ആണ് ഈ കത്ത് വൈറൽ ആകാൻ കാരണം.
ഏത് സ്‌കൂളിലാണ് കുട്ടികൾ ഇത്തരം വിചിത്രമായൊരു കത്ത് പ്രിൻസിപ്പാളിന് നൽകിയിരിക്കുന്നത് എന്ന് വ്യക്തമല്ല. ക്ലാസുകളിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും രണ്ട് ഭാഗങ്ങളിൽ ഇരുത്തണം എന്നാണ് കത്തിലെ ആവശ്യം. ഇംഗ്ലീഷിലാണ് പ്രിൻസിപ്പാളിനാണ് അപേക്ഷ എത്തിയിരിക്കുന്നത്.
പെൺകുട്ടികളുടെ മുടിയാണ് പ്രശ്‌നമെന്നാണ് ആൺകുട്ടികൾ നൽകുന്ന വിശദീകരണം. ക്ലാസിൽ മുൻനിര സീറ്റുകൾ പെൺകുട്ടികൾ കയ്യടക്കി വച്ചിരിക്കുകയാണ്. ഇവർക്ക് പുറകിലായുള്ള സീറ്റിൽ ആണ് ആൺകുട്ടികൾ ഇരിയ്ക്കുന്നത്. പെൺകുട്ടികളുടെ മുടി ഈ സീറ്റിലേക്ക് ആണ് എല്ലായ്‌പ്പോഴും വീണാണ് കിടക്കാറ്. ഇത് ആൺകുട്ടികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും ആൺകുട്ടികളുടെ കത്തിൽ പറയുന്നു. ഇതിന് താഴെയാണ് ക്ലാസിലെ എല്ലാ ആൺകുട്ടികളും ഒപ്പുവച്ചിട്ടുണ്ട്.
പ്രിൻസിപ്പാൾ പങ്കുവച്ച ഈ കത്ത് നിമിഷങ്ങൾ കൊണ്ട് ലക്ഷക്കണക്കിന് പേരാണ് കണ്ടത്. കുട്ടികളുടെ ആവശ്യം ഒന്ന് പരിഗണിക്കണേ എന്നാണ് ഇതിന് താഴെ ആളുകൾ കുറിച്ചിരിക്കുന്നത്.
Discussion about this post