സോഷ്യൽ മീഡിയയെ ഞെട്ടിച്ചുകൊണ്ട് വെളിപ്പെടുത്തലുമായി അഭിഭാഷകൻ. ശ്മശാനങ്ങളിൽ നിന്നും മെഡിക്കൽ ലബോറട്ടറികളിൽ നിന്നുമായി 4000ത്തിലധികം മൃതദേഹങ്ങൾ മോഷ്ടിക്കപ്പെട്ടെന്ന വെളിപ്പെടുത്തലാണ് അഭിഭാഷകൻ നടത്തിയിരുന്നത്. ചൈനീസ് കമ്പനിക്കെതിരെയാണ് അദ്ദേഹം വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
ബീജിംഗിലാണ് സംഭവം. ബീജിംഗ് ബ്രേവ് ലോയേഴ്‌സ് പ്രസിഡന്റ് യി ഷെങ്ഹുവയാണ് ലോകത്തെ തന്നെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ബോൺ ഗ്രാഫ്റ്റിന് വേണ്ടി അസ്ഥികൾ എടുക്കാൻ വേണ്ടിയാണ് മൃതദേഹങ്ങൾ മോഷ്ടിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.
സിചുവാൻ, ഗുവാങ്‌സി, ഷാൻഡോംഗ്, എന്നിവിടങ്ങിലുള്ള ശ്മശാനങ്ങളിൽ നിന്നും മോഷ്ടിക്കുന്ന മൃതദേഹങ്ങൾ ചൈനീസ് കമ്പനികൾ വാങ്ങുകയും അവയിൽ നിന്നും അസ്ഥികൾ എടുക്കുന്നതുമാണ് രീതി. ഏകദേശം 445 കോടി രൂപയാണ് ഇത്തരത്തിൽ കമ്പനി സമ്പാദിച്ചിട്ടുള്ളതെന്നും അഭിഭാഷകൻ പറയുന്നു. കമ്പനിയിൽ നിന്നും 18 ടൺ അസ്ഥികളും 34,000ലധികം ഉത്പന്നങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കമ്പനി കുറ്റസമ്മതം നടത്തിയതായും അഭിഭാകൻ പറഞ്ഞു.
സാധാരണ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്ന അസ്ഥികളാണ് ദന്ത ചികിത്സകൾക്കുൾപ്പെടെ എടുക്കുന്നത്. എന്നാൽ, ബോൺ ഗ്രാഫ്റ്റിനായി മൃതദേഹങ്ങൾ മോഷ്ടിച്ച് അവയിൽ നിന്നും അസ്ഥികൾ എടുക്കുകയാണ്. ഗുരുതരമായ കുറ്റകൃത്യമാണ് നടക്കുന്നതെന്നും അന്വേഷണം നടത്താൻ കൂടുതൽ സമയം ആവശ്യമാണെന്നും അന്വേഷണ ഉദേയാഗസ്ഥർ വ്യക്തമാക്കി.
Discussion about this post