ബോളിവുഡ് കിംഗ് ഷാരൂഖ് ഖാൻ പ്രായമായ ഒരു വ്യക്തിയെ തള്ളിമാറ്റുന്ന വീഡിയോ പ്രചരിക്കുന്നു. 77-ാമത് ലൊക്കാർനോ ഫിലിം ഫെസ്റ്റിവലിലെ റെഡ് കാർപ്പറ്റിൽ വച്ച് നടന്ന സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. റെഡ് കാർപ്പറ്റിൽ വച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഷാരൂഖ് ഖാൻ സമീപത്ത് നിന്നിരുന്ന വൃദ്ധനെ തള്ളി മാറ്റുകയായിരുന്നു.
സ്വിറ്റ്‌സർലാൻഡിൽ നടക്കുന്ന ഫിലിം ഫെസ്റ്റിവലിൽ അവാർഡ് നൽകാനായാണ് അദ്ദേഹത്തെ ക്ഷണിച്ചിരുന്നത്. അദ്ദേഹത്തെ കാണാനായി ആരാധകരുടെ ഒരു കടൽ തന്നെയാണ് എത്തിയിരുന്നത്. റെഡ് കാർപ്പറ്റിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഷാരൂഖ് സമീപത്ത് നിന്നിരുന്ന വൃദ്ധനെ തള്ളി മാറ്റിയ സംഭവം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
സംഭവത്തിന്റെ വീഡിയോ മസാഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ക്യാമറയ്ക്ക് പോസ്റ്റ് ചെയ്യുന്നതിനിടെ വൃദ്ധനെ തള്ളി മാറ്റുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. സംഭവത്തിൽ രണ്ട് പക്ഷത്തായി നിന്ന് ചർച്ച കൊഴുക്കുകയാണ്. ഇത് അദ്ദേഹം തമാശയായി ചെയ്തതല്ലേ.. എന്ന് ഷാരൂഖിനെ പിന്തുണച്ചുകൊണ്ടാണ് ചില കമന്റുകൾ. എന്നാൽ, വീഡിയോ കണ്ടാൽ അത്ര തമാശയായി തോന്നില്ല, എന്തുകാര്യമാണ് അദ്ദേഹം ചെയ്തത് എന്നാണ് മറ്റ് പലരുടെയും കമന്റുകൾ.
Discussion about this post