ഡയറ്റിലെ പ്രധാനിയാണ് ഗ്രീൻ ടീ. ഡയറ്റ് എടുക്കുന്നവർ രവിലെ ഗ്രീ ടീ കുടിക്കുന്നത് ഒരു പതിവാണ്. രുചി കൊണ്ട് ആർക്കും അത്ര പ്രിയമില്ലെങ്കിലും വണ്ണം കുറയ്ക്കാനുള്ള നല്ലൊരു ഡ്രിങ്ക് ആയതുകൊണ്ടു തന്നെ, കുറച്ച് ബുദ്ധിമുട്ടിയാണെങ്കിലും ആളുകൾ ഇതങ്ങു കുടിക്കും..
എന്നാൽ, നമ്മളിപ്പോൾ പറഞ്ഞുവരുന്നത് ഇഷ്ടപ്പെട്ടും കഷ്ടപ്പെട്ട് ആണെങ്കിലും ഗ്രീൻ ടീ കുടിക്കുമ്പോഴുള്ള ഗുണങ്ങളെ കുറിച്ചല്ല, മറിച്ച്, ഇത് കൊണ്ട് ചർമസംരക്ഷണതതിനായുള്ള അടിപൊളി ടിപ്‌സിനെ കുറിച്ചാണ്. കാറ്റച്ചിനുകൾ പോലുള്ള ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമാണ് ഗ്രീൻ ടീ. ഇത് മുഖത്ത് പുരട്ടുന്നത് അകാല വാർദ്ധഖ്യത്തിനും ചർമത്തിന്റെ കേടുപാടുകൾക്ക് കാരണമാകുന്ന ഫ്രീ റാഡിക്കിളുകളെ അകറ്റാനും നല്ലതാണ്.
ഗ്രീൻ ടീയുടെ ആന്റി ഇൻഫ്‌ളമേറ്ററി ഗുണങ്ങൾ ചർമത്തിലെ ചുവപ്പ്, വീക്കം, എന്നിവയ്ക്ക് ഉത്തമ പരിഹാരമാണ്. മുഖക്കുരു പോകാനും ഗ്രീന ടീ നല്ലതാണ്. ഗ്രീൻ ടീ ചർമകോശങ്ങളെ സംരക്ഷിക്കുകയും കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കുകയും ചെയ്യും. ചർമത്തിൽ ചുളിവുകളും നേർത്ത വരകളും ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കും.
ഗ്രീൻ ടീയിലെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ സെബം ഉത്പാദനം നിയന്ത്രിക്കും. മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ ഇല്ലാതാക്കുന്നതിലൂടെ മുഖക്കുരു കുററയുന്നു. ഗ്രീൻ ടീ ചർമത്തിന് ജലാംശം നലകാനും പോഷിപ്പിക്കാനും സഹായിക്കും. ഇത് ചർമത്തിന് ഈർപ്പം നിലനിർത്തുകയും നല്ല ആരോഗ്യകരമായ തിളക്കം നൽകുകയും ചെയ്യും.
ചർമത്തിലെ അഴുക്ക് നീക്കം ചെയ്യാനും ഗ്രീൻ ടീ നല്ലതാണ്. ചർമത്തിലെ അഴുക്ക് നീക്കം ചെയ്യുന്നതിലൂടെ, ചർമത്തിലെ വിഷാംശം അടിഞ്ഞ് കൂടുന്നത് ഇല്ലാതാക്കാൻ സഹായിക്കുന്നു. ഗ്രീൻ ടീ ചർമത്തിലെ പാടുകൾ കുറയ്ക്കാനും നല്ലതാണ്.
Discussion about this post