ആലപ്പുഴ : ആലപ്പുഴ തകഴിയിൽ നവശാതശിശുവിനെ കുഴിച്ചു മൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മകൾ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല. ഗർഭിണിയായിരുന്നതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല എന്ന് യുവതിയുടെ അമ്മ പറഞ്ഞു.
മകളുടെ പ്രണയബന്ധം അറിയാമായിരുന്നു. വിവാഹത്തിന് ഇരുവീട്ടുകാരും സമ്മതിച്ചിരുന്നതാണെന്നും യുവതിയുടെ അമ്മ കൂട്ടിച്ചേർത്തു . ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലെ സാമൂഹിക പ്രവർത്തകയാണ് അമ്മയുടെ മൊഴിയെടുത്തത്.
സംഭവത്തിൽ യുവതിയുടെ കാമുകൻ തോമസ് ജോസഫ്, സുഹൃത്ത് അശോക് ജോസഫ് എന്നിവരെ റിമാൻഡ് ചെയ്തു. . ഈ രണ്ട് യുവാക്കൾ കുന്നുമ്മലിനാണ് കുഞ്ഞിനെ കുഴിച്ചുമൂടിയത്. കുഞ്ഞിനെ കൊണ്ടുപോകുമ്പോൾ ജീവനുണ്ടായിരുന്നോയെന്നും കണ്ടെത്തേണ്ടതുണ്ട്. ഇതിനായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി പോലീസ് കാത്തിരിക്കുകയാണ്. മൃതദേഹം ഇന്നലെ കണ്ടെടുത്തിരുന്നു. കുഞ്ഞിന്റെ അമ്മ അവിവാഹിതയാണ്.
ഓഗസ്റ്റ് പത്താം തീയതി യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. യുവതി പ്രസവിച്ചതായി മനസ്സിലാക്കിയ ഡോക്ടർ കുട്ടിയെവിടെയെന്ന് ചോദിക്കുകയായിരുന്നു. കുട്ടിയെ കാമുകന് കൈമാറിയെന്നും അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചെന്നുമാണ് യുവതി പറഞ്ഞത്.
Discussion about this post