എടാ മോനേ …… ലവ് യൂ……… ഫഹദിനെ ചേർത്ത് പിടിച്ച് നിൽക്കുന്ന മോഹൻലാലിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. മോഹൻ ലാൽ തന്നെയാണ് ചിത്രങ്ങൽ ലവ് യൂ എന്ന ക്യാപ്ഷനോടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. പങ്കുവെച്ച ചിത്രം നിമിഷങ്ങൾക്കുള്ളിൽ വൈറലായിരിക്കുകയാണ്.
മോഹൻലാലിന്റെ കൊച്ചിയിലെ വീട്ടിൽ എത്തിയതായിരുന്നു ഫഹദ്. മോഹൻലാലും ഫഹദും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വീഡിയോ മോഹൻലാലിന്റെ സുഹൃത്തായ സമീർ ഹംസയും ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്.
പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് ആരാധകർ കുറിച്ചിരിക്കുന്നത്. രങ്കണ്ണനെ കണ്ട മോഹൻലാലിന്റെ സന്തോഷം കണ്ടോ , കണ്ണുകൾ കൊണ്ട് മായാജാലം തീർക്കുന്ന രണ്ട് പ്രതിഭകൾ, ഇതൊക്കെ ശ്രദ്ധിക്കണ്ടേ ലാലേട്ടാ? ശ്രദ്ധിക്കാം മോനേ’പൂവേ ഒരു മണിമുത്തം നിൻ കവിളിൽ പതിഞ്ഞുവോ ? എന്നിങ്ങനെ പോവുന്നു ചിത്രങ്ങൾക്കു താഴെ ആരാധകരുടെ രസകരമായ കമന്റുകൾ.
Discussion about this post