ഞൊടിയിടയിൽ കോടിപതിയാകാൻ അവസരം കാത്തിരിക്കുന്നവർക്ക് പ്രതീക്ഷയേകി ടെക് ഭീമൻ സാംസംഗിന്റെ പ്രഖ്യാപനം. ബംഗ് വേട്ടക്കാർക്കാണ് കമ്പനിയുടെ പ്രയോജനം ലഭിക്കുക. ദക്ഷിണ കൊറിയൻ സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ സാംസംഗ് തങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ (OS) എന്തെങ്കിലും പ്രധാന പ്രശ്നം വിജയകരമായി കണ്ടെത്തിയാൽ അവർക്ക് $1 മില്യൺ സമ്മാനമായി നൽകുമെന്ന് പ്രഖ്യാപിച്ചു.
അപകടസാധ്യതയുടെ തീവ്രതയും പ്രോജക്റ്റിന്റെ പ്രാധാന്യവും അനുസരിച്ചാണ് സമ്മാനത്തുക നിശ്ചയിക്കുന്നത്. പരമാവധി തുകയാണ് ഒരു ദശലക്ഷം ഡോളർ. സാംസംഗിന്റെ ഏറ്റവും പുതിയ ‘നോക്‌സ് വോൾട്ട്’ (Knox Vault) ഹാക്ക് ചെയ്യുന്നതിനും ഹാർഡ്വെയർ സെക്യൂരിറ്റി സിസ്റ്റത്തിനുള്ളിൽ റിമോട്ട് കോഡ് എക്സിക്യൂട്ട് ചെയ്യുന്നതിനും സാധിക്കുന്നവർക്കാണ് ഉയർന്ന സമ്മാനത്തുക ലഭിക്കുകയെന്നും കമ്പനി അറിയിച്ചു. (മൊബൈലിൽ ക്രിപ്റ്റോഗ്രാഫിക് ഘടകങ്ങളും സെൻസിറ്റീവായ ബയോമെട്രിക് ഡാറ്റയും സൂക്ഷിക്കുന്നതാണ് നോക്‌സ് വോൾട്ട്.)
2017-ൽ ബഗ് ബൗണ്ടി പ്രോഗ്രാം ആരംഭിച്ചതിന് ശേഷം ഏകദേശം 5 മില്യൺ ഡോളർ നൽകിയതായി ടെക് ഭീമൻ അഭിപ്രായപ്പെട്ടു.
Discussion about this post