ലോകത്ത് ഏറ്റവുമധികം സമ്പത്തുള്ള ഭീകരസംഘടനയാണ് ഐഎസ എന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. എണ്ണ വ്യാപാരത്തിലൂടെയടക്കം 50 കോടി ഡോളറാണ് ഇപ്പോള്‍ ഐഎസിന്റെ ഏകദേശ സമ്പത്ത്യുഎന് സെക്രട്ടറി ജനറല്‍ വ്യക്തമാക്കി.
34 ഭീകരസംഘടനകളാണ് കഴിഞ്ഞ വര്‍ഷം ഐഎസുമായി സഖ്യം ചേര്‍ന്നത്. ഈ വര്‍ഷം ഇതില്‍ വര്‍ദ്ധനവുണ്ടാകുമെന്നും ബാന്‍ കി മൂണ്‍ മുന്നറിയിപ്പ് നല്കുന്നു.ഫിലിപ്പീന്‍സ്, ഉസ്ബക്കിസ്ഥാന്, പാക്കിസ്ഥാന്, ലിബിയ, നൈജീരിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ള സംഘടനകളാണ് ഐഎസുമായി കൂട്ടുചേര്‍ന്നവരില്‍ പ്രധാനികളെന്നും ബാന്‍ കി മൂണ്‍ പറയുന്നു.ആഫ്രിക്ക, പശ്ചിമേഷ്യ, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ ഐഎസ് പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ 18 മാസങ്ങള്‍ക്കിടെ ശക്തി പ്രാപിച്ചിട്ടുണ്ട്. ഐഎസുമായി ചേര്‍ന്നിട്ടുള്ള സംഘടനകളുടെ ആക്രമണം നേരിടാന്‍ ജാഗ്രത പാലിക്കാനും യുഎന്‍ സെക്രട്ടറി ജനറല്‍ അംഗരാജ്യങ്ങള്‍ക്കു നിര്‍ദേശം നല്കി.
Discussion about this post