പാമ്പ് എന്ന് കേട്ടാൽ തന്നെ മിക്കവർക്കും പേടിസ്വപ്‌നം തന്നെയാണ്. പാമ്പുകളുടെ വീഡിയോയും ഫോട്ടോയും ഒക്കെ കണ്ടാൽ ഏറിയ പങ്കും ആളുകൾ ഭയത്തോടെയും ചിലർ അറപ്പോടെയും ഒക്കെയാണ് നോക്കുക. എന്നാൽ, പാമ്പിനെ ഒരു കോമഡി ഐറ്റമാക്കി മാറ്റുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ദിനേഷ് കുമാറെന്ന വ്യക്തിയാണ് എക്‌സിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു പാമ്പ് ചെരിപ്പും കൊണ്ട് കൊണ്ട് പോവുന്ന വീഡിയോ ആണ് പങ്കുവച്ചിരിക്കുന്നത്. ഒരു പാമ്പ് വീടിന്റെ മുറ്റത്തേയ്ക്ക് ഇഴഞ്ഞ് വരുന്നത് വീഡിയോയിൽ കാണാം. മുറ്റത്ത് വന്ന പാമ്പ് പിന്നീട് ഒരു ചെരിപ്പ് വായിൽ വച്ച് കൊണ്ട് പോവുന്നതും കാണാം. ചെരിപ്പ് കൊണ്ട് പാമ്പ് കാട്ടിലേയ്ക്ക് ഇഴഞ്ഞ് പോവുന്നത് വരെയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
വീഡിയോ പുറത്ത് വന്നതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. കാല് പോലുമില്ലാത്ത ഇവനെന്തിനാ ചെരിപ്പ് എന്നുൾപ്പെടെ രസകരമായ കമന്റുകളുണ്ട്. എന്നാൽ, പാമ്പിന്റെ പല്ലിൽ ചെരിപ്പ് കുടുങ്ങിയതാകും. അത് നീക്കം ചെയ്തില്ലെങ്കിൽ പാമ്പ് ചത്തുപോകുമെന്നുൾപ്പെടൈ ഗൗരവമേറിയ കമന്റുകളും ഉണ്ട്.
Discussion about this post