ചൊവ്വയുടെ ഉപരിതലത്തിനടിയിൽ ഒരു വലിയ ദ്രാവക ജലസംഭരണി കണ്ടെത്തിയതായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. നാസയുടെ ഇൻസൈറ്റ്‌സ് ലാൻഡറിൽ നിന്നുള്ള പുതിയ ഭൂകമ്പ വിവരങ്ങൾ ആണ് ചൊവ്വയുടെ ഉപരിതലത്തിനടിയിൽ ദ്രാവക രൂപത്തിലുള്ള ജലം കണ്ടെത്തിയിരിക്കുന്നത്. ചൊവ്വയുടെ ധ്രുവങ്ങളിൽ തണുത്തുറഞ്ഞ ജലത്തിൻ്റെ സാന്നിധ്യവും അതിൻ്റെ അന്തരീക്ഷത്തിൽ ജലബാഷ്പം നിലനിന്നിരുന്നു എന്നും നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. എന്നാൽ ഗ്രഹത്തിൽ ദ്രവരൂപത്തിലുള്ള ജലം കണ്ടെത്തുന്നത് ഇതാദ്യമാണ്.
‘ഒരു ഗ്രഹത്തിൻ്റെ പരിണാമം രൂപപ്പെടുത്തുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട തന്മാത്ര വെള്ളമാണ്. എന്നാൽ ഇതേക്കുറിച്ച് കൂടുതല്‍ പഠനം ആവശ്യമാണ് ‘ – ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ നിന്നുള്ള പ്രൊഫസർ മൈക്കൽ മംഗ പറഞ്ഞു.
ഭൂമിയിലെ ജലത്തിൻ്റെ ഭൂരിഭാഗവും ഭൂമിക്കടിയിലാണെന്നും ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ചൊവ്വയിലും ഇതിന് സമാനമായിരിക്കാനുള്ള സാധ്യത എപ്പോഴും ഉണ്ടെന്നും പ്രൊഫ മംഗ കൂട്ടിച്ചേർത്തു.
Discussion about this post