ഹോങ്കോങ്ങ്: ഹോങ്കോങ്ങിനെ എല്ലാ അർത്ഥത്തിലും തങ്ങളുടേതാക്കി മാറ്റാൻ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് ചൈന. പ്രദേശത്തെ കുട്ടികളിലാണ് രാജ്യത്തിന്റെ ഇപ്പോഴത്തെ പരീക്ഷമം. നന്നേ ചെറുപ്പത്തിലെ കമ്യൂണിസ്റ്റ് വിശ്വാസത്തോടുള്ള കൂറ് വളർത്തുകയാണ് ഭരണകൂടും. കുട്ടികളുടെ ഹൃദയവും മനസും കീഴടക്കാനുള്ള ശ്രമത്തിലാണ്.
ദേശീയ വിദ്യാഭ്യാസം പഠിപ്പിക്കുന്നത് സ്‌കൂളുകളിൽ നിർബന്ധമാണ്. പൊതു ലൈബ്രറികളിൽ നിന്ന് കമ്യൂണിസ്റ്റ് ആശയത്തിന്റെ ബദൽ വീക്ഷണങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്യുന്ന പുസ്തകങ്ങൾ പാടെ നീക്കം ചെയ്ത് കഴിഞ്ഞു. ടിയാനൻമെൻ സ്‌ക്വയർ കൂട്ടക്കൊലയെ പരസ്യമായി അനുസ്മരിക്കുന്നത് ക്രിമിനൽ കുറ്റമാക്കി മാറ്റി. വേണ്ടത്ര ആവശത്തോടെയും താതപര്യത്തോടെയും ദേശീയഗാനം ആലപിക്കാത്ത സ്‌കൂളുകൾ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിമർശനത്തിന് വിധേയമാകുന്നു.
ചെറുപ്പത്തിലെ കുട്ടികളുടെ മനസ് ചൈനയ്ക്ക് അനുകൂലമാക്കാനുള്ള സകലതന്ത്രങ്ങളും പയറ്റുന്നുണ്ട്. ആധുനിക ചൈനയുടെ യുവതലമുറയെ ദേശഭക്തി ഉള്ളവരാക്കി മാറ്റുന്ന ലക്ഷ്യത്തിലൂന്നിയാണ് പ്രചരണങ്ങളത്രയും. ദേശാഭിമാനി വിദ്യാഭ്യാസം നിർബന്ധിത വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് മാറ്റണം’ എന്നും അത് ‘സ്‌കൂളിന്റെ മുഴുവൻ കോഴ്‌സിലും പ്രതിഫലിക്കണമെന്നും നിയമം പറയുന്നു. കൂടാതെ, ‘പ്രായപൂർത്തിയാകാത്തവരുടെ മാതാപിതാക്കളോ രക്ഷിതാക്കളോ സ്‌കൂൾ ദിനം അവസാനിച്ചതിന് ശേഷം രാജ്യത്തോടുള്ള ആവേശകരമായ സ്‌നേഹം ഗാർഹിക വിദ്യാഭ്യാസത്തിൽ ലയിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.
Discussion about this post