ഭോപ്പാൽ : മുംബൈയിലേക്കുള്ള ആകാശ വിമാനം ഭോപ്പാലിൽ അടിയന്തരമായി ഇറക്കി . യാത്രക്കാരന് ദേഹാസ്വാസ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് വിമാനം അടിയന്തമായി ലാൻഡ് ചെയ്തത്. ഭോപ്പാലിലെ രാജാ ഭോജ് വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്. 172 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
ഒരു യാത്രക്കാരന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുകയായിരുന്നു. ഇതേ തുടർന്ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ടു. 11.40 ന് അടിയന്തര ലാൻഡിംഗ് നടത്തുകയായിരുന്നു എന്ന് എയർപോർട്ട് ഡയറക്ടർ റാംജി അവസ്തി പറഞ്ഞു.
അവശനിലയിലായ യാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം വിമാനം യാത്ര പുനരാരംഭിക്കും.
Discussion about this post