നമ്മുടെ ആഹാര ശീലത്തിലെ അവിഭാജ്യ ഘടകമാണ് പയർവർഗങ്ങൾ. ഇവ വാങ്ങി സ്റ്റോർ ചെയ്യാത്ത വീടുകൾ അപൂർവ്വമായിരിക്കും. എന്നാൽ കുറച്ച് ദിവസം കഴിഞ്ഞാൽ ഇതിൽ പ്രാണികൾ കയറി താമസം ഉറപ്പിക്കാൻ തുടങ്ങും. അതു കൊണ്ട് തന്നെ ഇത് പലപ്പോഴും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥ വരാറുണ്ട്.
സാധാരണയായി പരിപ്പിലും ചെറുപയറിലും ഉഴുന്നിലുമൊക്കെയാണ് പ്രാണികൾ വരുന്നത്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇങ്ങനെ പ്രാണികൾ കയറുന്നത് തടയാം.
ആദ്യം ചെയ്യേണ്ടത് പരിപ്പ് ചെറുപയർ എന്നിവ വാങ്ങി വീട്ടിൽ എത്തിയാൽ കുറച്ച് നേരം വെയിലത്ത് ഇടുക. ശേഷം ഒട്ടും വെള്ളത്തിന്റെ അംശം ഇല്ലാത്ത കുപ്പിയിൽ ഇട്ടുവയ്ക്കുക എന്നതാണ്. അടുത്ത മാർഗം , പത്ത് ഗ്രാമ്പു എടുത്ത് ഇവയെല്ലാം ഇട്ടുവയ്ക്കുന്ന പാത്രത്തിൽ ഇട്ടുവയ്ക്കുക എന്നതാണ്. വെളുത്തുള്ളി ഇട്ടുവച്ചാലും പ്രാണികളുടെ ശല്യം അകറ്റാം. അടുത്ത മാർഗം എന്നത് കുറച്ച് കറിവേപ്പില ഇട്ടുവയ്ക്കുക എന്നതാണ്.
Discussion about this post