തിരുവനന്തപുരം: ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ തകർന്ന വയനാടിനായി ജാതിമതഭേദമന്യേ രാഷ്ട്രീയം പോലും മറന്ന് എല്ലാവരും ഒന്നിക്കുകയാണ്. പലഭാഗത്ത് നിന്നും പലരീതിയിലാണ് സഹായമെത്തുന്നത്. ഇപ്പോൾ സിപിഎം യുവജനസംഘടനയായ ഡിവൈഎഫ്‌ഐ നടത്തുന്ന ധനസമാഹാരണമാണ് ചർച്ചയാവുന്നത്. പന്നിയിറച്ചി വിൽപ്പനയിലൂടെ പണം കണ്ടെക്കാൻ ശ്രമിക്കുന്നത്. കോതമംഗംലംമുൻസിപ്പൽ നോർത്ത് മേഖല കമ്മറ്റിയുടെ നേതൃത്വത്തിലാണ് പന്നി വിൽപ്പന. ഇറച്ചി വാങ്ങൂ പണം വയനാടിന് എന്നരീതിയിലാണ് പ്രചരണം. പന്നി ഇറച്ചി ചാലഞ്ചും സംഘടിപ്പിച്ച് ഡിവൈഎഫ്‌ഐ രാജുരും മേഖല കമ്മറ്റിയും രംഗത്തെത്തിയിട്ടുണ്ട്. മഞ്ഞപ്ര യൂണിറ്റ് കിലോയ്ക്ക് 380 രൂപ വിലയുള്ള പന്നിയിറച്ചി 350 രൂപയ്ക്കാണ് നൽകുന്നത്.
പന്നിയിൽനിന്നും ലഭിക്കുന്ന ഇറച്ചിയെ പോർക്ക് എന്ന് വിളിക്കുന്നു. ലോകമെമ്പാടും വ്യാപകമായി ഉപയോഗിക്കുന്ന ഇറച്ചിയാണിത്. ബേക്കൺ, ഹാം തുടങ്ങിയ വിഭവങ്ങളായി ഇത് പലയിടത്തും ലഭ്യമാണ്. പോർക്ക് 13 തരം പോഷകങ്ങളാൽ സമൃദ്ധമാണ്. ഇതിൽ ധാരാളം പ്രോട്ടീനും കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഏകദേശം 20% പ്രോട്ടീനും ആരോഗ്യത്തിന് ആവശ്യമായ വിവിധ വൈറ്റമിനുകളും പന്നിയിറച്ചിയിൽ അടങ്ങിയിരിക്കുന്നു. കൂടാതെ, അയൺ, മഗ്‌നീഷ്യം, ഫോസ്ഫറസ്, സെലീനിയം, സോഡിയം, സിങ്ക്, പൊട്ടാസ്യം, കോപ്പർ പോലുള്ള മനുഷ്യ ശരീരത്തിനാവശ്യമായ ധാതുക്കളും ധാരാളം.
പോർക്കിലെ ഇരുമ്പിന്റെ അംശത്തെ മനുഷ്യശരീരത്തിന് ആഗിരണം ചെയ്യാൻ എളുപ്പമാണ്. 100 ഗ്രാം പന്നിയിറച്ചി ദിവസേനയുള്ള ഇരുമ്പ് ആവശ്യത്തിന്റെ 15% നൽകും. പോർക്കിൽ വൈറ്റമിൻ ഉ, ആ6, ആ12, തയാമിൻ, നിയാസിൻ, റിബോ ഫ്‌ലേബിൻ എന്നിവയും ചെറിയ അളവിൽ ഉണ്ട്. സെൽ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു പ്രധാനപ്പെട്ട ധാതുവാണ് സിങ്ക്. ആരോഗ്യകരമായ പല്ലുകളും എല്ലുകളും വളർച്ചയ്ക്ക് ഫോസ്ഫറസ് സഹായിക്കുന്നു. രക്തക്കുഴലുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് തടയാൻ സെലിനിയം സഹായിക്കുന്നു. മാംസമാണ്
Discussion about this post