ന്യൂഡൽഹി : ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട ഓഫ് റോഡർ ഥാറിന്റെ 5 ഡോറുകൾ ഉള്ള മോഡൽ ആയ ഥാർ റോക്സ് ആഗസ്റ്റ് 15ന് ലോഞ്ച് ചെയ്തു. പെട്രോൾ, ഡീസൽ വേരിയന്റുകളിൽ പുറത്തിറങ്ങുന്ന ഥാർ റോക്സിന്റെ എക്സ് ഷോറൂം പ്രാരംഭ വില 12.99 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. ഒക്ടോബർ 3 മുതൽ പുതിയ വാഹനത്തിന്റെ ബുക്കിംഗ് ആരംഭിക്കും. ദസറ ദിനം മുതലായിരിക്കും വാഹനം വിപണിയിൽ എത്തുക.
ഥാർ റോക്സിന്റെ അടിസ്ഥാന മോഡലായ MX1 ന്റെ പെട്രോൾ വേരിയന്റുകളുടെ വില 12.99 ലക്ഷവും ഡീസൽ വേരിയന്റുകളുടെ വില 13.99 ലക്ഷവും മുതലായാണ് ആരംഭിക്കുന്നത്. സെപ്റ്റംബർ 14 മുതൽ ഥാർ റോക്സിന്റെ ടെസ്റ്റ് ഡ്രൈവുകൾ ആരംഭിക്കുമെന്ന് മഹീന്ദ്ര വ്യക്തമാക്കി. ഥാർ റോക്സിന്റെ MX5 മുതലുള്ള 4×4 വേരിയന്റുകളും മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നുണ്ട്.
ഏകദേശം രണ്ടുവർഷം നീണ്ട കാത്തിരിപ്പിനു ശേഷമാണ് ഥാർ റോക്സ് മഹീന്ദ്ര വിപണിയിൽ എത്തിക്കുന്നത്. മെച്ചപ്പെടുത്തിയ ഓഫ് റോഡ് ശേഷി, വെന്റിലേറ്റഡ് സീറ്റുകൾ, സോഫ്റ്റ് ടച്ച് ഡാഷ്ബോർഡ്, പനോരമിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ, പ്രീമിയം ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയാണ് ഥാർ റോക്സിന്റെ പ്രധാന സവിശേഷതകൾ. ഥാറിൽ നിന്നും വ്യത്യസ്തമായി ഥാർ റോക്സിന് അഞ്ചു വാതിലുകൾ കൂടാതെ പുതിയ ആറ് സ്ലോട്ട് ഗ്രില്ലും ബമ്പറിന് പഴയ കറുപ്പിന് പകരം ബോഡി നിറവുമാണ് നൽകിയിരിക്കുന്നത്. കൂടാതെ ഹെഡ് ലൈറ്റുകളുടെ രൂപകൽപ്പനയും തികച്ചും പുതുമയുള്ളതാണ്.
Discussion about this post