ന്യൂഡൽഹി : പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പൗരത്വവുമായി ബന്ധപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി സുബ്രഹ്മണ്യൻ സ്വാമി. ഈ വിഷയത്തിൽ കേന്ദ്രസർക്കാരിൽ നിന്നും ഉള്ള പ്രതികരണം ആവശ്യപ്പെട്ടാണ് അദ്ദേഹം ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സ്വയം ബ്രിട്ടീഷ് പൗരനായി പ്രഖ്യാപിച്ചതിലൂടെ രാഹുൽ ഗാന്ധി ഭരണഘടനാ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് സുബ്രഹ്മണ്യൻ സ്വാമി ഹർജിയിൽ വ്യക്തമാക്കുന്നു.
2019 ഓഗസ്റ്റ് മുതലാണ് രാഹുൽ ഗാന്ധിയുടെ പൗരത്വത്തെ സംബന്ധിച്ച വിവാദങ്ങൾ ആരംഭിക്കുന്നത്. ബ്രിട്ടീഷ് സർക്കാരിന് സമർപ്പിച്ച ചില രേഖകളിൽ രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരൻ ആണെന്നാണ് വ്യക്തമാക്കുന്നത്. സ്വയം ബ്രിട്ടീഷ് പൗരനായി പ്രഖ്യാപിച്ചതിലൂടെ രാഹുൽ ഭരണഘടനാ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് സുബ്രഹ്മണ്യൻ സ്വാമി അറിയിക്കുന്നു. 2003ൽ രജിസ്റ്റർ ചെയ്ത യുകെ ആസ്ഥാനമായുള്ള ബാക്കോപ്‌സ് ലിമിറ്റഡ് എന്ന കമ്പനിയുമായുള്ള ഇടപാടുകളിലാണ് രാഹുൽ ഗാന്ധി സ്വയം ബ്രിട്ടീഷ് പൗരൻ ആണെന്ന് വ്യക്തമാക്കുന്നത്. കമ്പനിയുടെ 2005-ലെയും 2006-ലെയും വാർഷിക റിട്ടേണിൽ രാഹുലിന്റെ പൗരത്വം ബ്രിട്ടീഷ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സ്വയം ബ്രിട്ടീഷ് പൗരനാണെന്ന് പ്രഖ്യാപിച്ചാൽ ഇന്ത്യൻ പൗരത്വം റദ്ദ് ചെയ്യപ്പെടുമെന്ന് സുബ്രഹ്മണ്യൻ സ്വാമി ഈ വിഷയത്തിൽ വ്യക്തമാക്കുന്നു.
രാഹുൽ ഗാന്ധിക്കെതിരായ തൻ്റെ ദീർഘകാല പരാതിയിൽ തൽസ്ഥിതി റിപ്പോർട്ട് നൽകാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുബ്രഹ്മണ്യൻ സ്വാമി ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഇന്ത്യൻ പൗരനായ രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരത്വം പ്രഖ്യാപിച്ചതിലൂടെ ഇന്ത്യൻ ഭരണഘടനയുടെ 9-ാം അനുച്ഛേദവും 1955-ലെ ഇന്ത്യൻ പൗരത്വ നിയമവും ലംഘിച്ചതായി അദ്ദേഹം വ്യക്തമാക്കുന്നു.
Discussion about this post