ന്യൂഡൽഹി: 4 ജി ആരംഭിച്ചതിലൂടെ പുതിയ മാറ്റത്തിന് തുടക്കമിട്ടിരിക്കുകയാണ് ബിഎസ്എൻഎൽ. കഴിഞ്ഞ ദിവസം തൊട്ടാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബിഎസ്എൻഎല്ലിന്റെ 4 ജി സേവനം ലഭ്യമായി തുടങ്ങിയത്. കേരളത്തിലും 4 ജി സേവനം ലഭ്യമായി. ഇതോടെ രാജ്യമെമ്പാടുമുള്ള ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ടെലികോം കമ്പനിയായി ബിഎസ്എൻഎല്ല് മാറി.
കുറഞ്ഞ നിരക്കിൽ നിരവധി സേവനങ്ങൾ നൽകുന്നു എന്നതാണ് ബിഎസ്എൻഎല്ലിന്റെ പ്രധാന സവിശേഷത. നേരത്തെ റിലയൻസ് ജിയോ ആയിരുന്നു ഈ സ്ഥാനത്ത്. എന്നാൽ തുടർച്ചയായുള്ള താരിഫ് വർദ്ധന ജിയോ ഉപഭോക്താക്കളിൽ നിന്നും അകറ്റി. അടുത്തിടെ വീണ്ടും താരിഫ് വർദ്ധിപ്പിച്ച ജിയോയുടെ തീരുമാനം ഇതിന്റെ ആക്കവും കൂട്ടി. ഇതോടെ നിരവധി പേരാണ് ജിയോ ഉപേക്ഷിച്ച് ബിഎസ്എൻഎല്ലിലേക്ക് മാറിയത്.
കുറഞ്ഞ നിരക്കിൽ കൂടുതൽ ഡാറ്റ എന്നതാണ് പ്രധാനമായും ബിഎസ്എൻഎല്ലിനെ ആകർഷകമാക്കിയത്. പ്രതിദിനം 1.50 ജിബി ഡാറ്റ ലഭിക്കാൻ 349 രൂപയോളമാണ് മറ്റ് കമ്പനികളുടെ ഉപയോക്താക്കൾക്ക് നൽകേണ്ടിവരുന്നത്. എന്നാൽ ഇതേ സ്ഥാനത്ത് ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് 100 രൂപ നൽകിയാൽ മതിയാകും. കുറഞ്ഞ നിരക്ക് ആയതുകൊണ്ട് തന്നെ 2 ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനാണ് ആളുകൾ കൂടുതലായി ഉപയോഗിക്കുന്നത്.
299 രൂപയ്ക്കാണ് ഇപ്പോൾ കൂടുതൽ ബിഎസ്എൻഎൽ ഉപയോക്താക്കളും ഫോൺ റീചാർജ് ചെയ്യാറുള്ളത്. 30 ദിവസത്തെ ദൈർഘ്യമുള്ള ഈ പ്ലാനിൽ സൗജന്യ കോളും പ്രതിദിനം 100 എസ്എംഎസും ലഭിക്കും. 2 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ പ്രതിദിനം ലഭിക്കുക.
Discussion about this post