ന്യൂഡൽഹി : 2027 ഓടെ ഇന്ത്യ മൂന്നാമത്തെ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് ഐഎംഎഫ്
ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര് ഗീത ഗോപിനാഥ്. 2027 ഓടെ രാജ്യത്തിന് മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥ എന്ന നേട്ടം ഇന്ത്യയ്ക്ക്കൈവരിക്കാൻ സാധിക്കുമെന്ന് ഗീത ഗോപിനാഥ് പറഞ്ഞു. വിവിധമേഖലകളിൽ വലിയ പരിഷ്‌കാരങ്ങളോടെ രാജ്യം മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തില് പറഞ്ഞതിന് പിന്നാലെയാണ് ഐഎംഎഫ് ഡെപ്യൂട്ടി മാനേജിംഗ് ഇക്കാര്യം പറഞ്ഞത്.
ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറിയിരിക്കുകയാണ്. ഇന്ത്യ ഉടൻ തന്നെ ആദ്യ മൂന്ന് ആഗോള സാമ്പത്തിക ശക്തികളിലൊന്നായി മാറും. സാമ്പത്തിക വർഷത്തിൽ (2024 സാമ്പത്തിക വർഷം) ഇന്ത്യയുടെ വളർച്ച പ്രതീക്ഷിച്ചതിലും മികച്ചതായിരുന്നു എന്നും ഗീത ഗോപിനാഥ് കൂട്ടിച്ചേർത്തു. ഇരുചക്ര വാഹന വിൽപ്പന മുതൽ ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്‌സ് (എഫ്എംസിജി) വരെ മൊത്തത്തിലുള്ള ഉപഭോഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മൺസൂൺ വരുന്നതോടെ മികച്ച വിളവെടുപ്പ് ഉണ്ടാകുകയും കാർഷിക വരുമാനം വർദ്ധിക്കുകയും ചെയ്യും എന്നും അവർ പറഞ്ഞു.
രാജ്യത്തിന്റെ സാമ്പത്തിക 6.8 ശതമാനത്തില് നിന്ന് 7 ശതമാനമായി ഉയർന്നിരിക്കുകയാണ്. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ അഭിപ്രായത്തിൽ, കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇന്ത്യ രേഖപ്പെടുത്തിയ ശരാശരി വളർച്ച നോക്കിയാൽ ശരാശരി 8.3 ശതമാനമാണ്. നടപ്പ് വർഷം 7.2 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത് എന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത വ്യക്തമാക്കിയിരുന്നു.
Discussion about this post