തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ കാര്യത്തിൽ എന്തിനാണ് ഇത്ര വെപ്രാളമെന്ന് മന്ത്രി സജി ചെറിയാൻ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നതിൽ സർക്കാരിനും സാംസ്‌കാരിക വകുപ്പിനും റോളില്ല. വിവരാവകാശ കമ്മീഷനാണ് ഇതിന്റെ ഉത്തരവാദിത്വം. കോടതി പറഞ്ഞ സമയത്തിനുള്ളിൽ റിപ്പോർട്ട് പുറത്ത് വിട്ടില്ലെങ്കിൽ മറുപടി പറയേണ്ടത് ഉദ്യോഗസ്ഥയാണെന്നും സജി ചെറിയാൻ പറഞ്ഞു.
റിപ്പോർട്ട് ഇന്ന് പുറത്ത് വിടുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. റിമപ്പാർട്ട് പുറത്ത് വിടണമെന്ന് തന്നെയാണ് സർക്കാരിന്റെയും നിലപാട്. എന്നാൽ, നടി രഞ്ജിനി കോടതിയെ സമീപിച്ചതോടെയാണ് റിപ്പോർട്ട് പുറത്ത് വിടുന്നത് നിർത്തി വച്ചതെന്നും സജി ചെറിയാൻ വ്യക്തമാക്കി.
2017ലാണ് സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളെ കഒറിച്ച് പഠിക്കാൻ ജസ്റ്റിസ് ഹേമ അദ്ധ്യക്ഷയായ ഹേമ കമ്മിറ്റിയെ സർക്കാർ നിയമിച്ചത്. പിന്നീട് റിപ്പോർട്ട് സർക്കാരിന് കൈമാറി. എന്നാൽ, റിപ്പോർട്ട് സർക്കാരിന് കൈമാറി നാലര വർഷം കഴിഞ്ഞിട്ടും ഇത് പുറത്ത് വിട്ടിരുന്നില്ല.
Discussion about this post