തൃശ്ശൂർ: കാഞ്ഞാണിയിൽ വാഹനാപകടത്തിൽ ആർഎസ്എസ് നേതാവ് മരിച്ചു. അന്തിക്കാട് സ്വദേശി രവി രാമചന്ദ്രൻ (38) ആണ് മരിച്ചത്. ആർഎസ്എസ് അന്തിക്കാട് മണ്ഡലം സേവാ പ്രമുഖ് ആണ് രവി രാമചന്ദ്രൻ.
ഇന്ന് രാവിലെ എട്ടേകാലോടെയായിരുന്നു അപകടം. ബൈക്കിൽ പോകുകയായിരുന്നു രവി. ഇതിനിടെ കാഞ്ഞാണി സെന്റ് തോമസ് പള്ളി കപ്പേളയ്ക്ക് സമീപംവച്ച് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഉടനെ തന്നെ അതുവഴി പോയർ അദ്ദേഹത്തെ ഒളരിക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോയി. എന്നാൽ ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. മൃതേദഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർട്ടം പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് കൈമാറും.













Discussion about this post