ഇന്നത്തെ കാലത്ത് ചെറുപ്പക്കാർ പോലും നേരിടുന്ന പ്രശ്‌നമാണ് നര. സത്രീകളും പുരുഷന്മാരും ഒരുപോലെ അകാലനര കൊണ്ട് വിഷമിക്കുന്നുണ്ട്. ഇന്നത്തെ കാലത്തെ ജീവിത രീതിയും കാലാവസ്ഥയും എല്ലാം നരയുടെ കാരണങ്ങളാണ്.
വെള്ളം, കഴിക്കുന്ന ആഹാരം, ഉറക്കക്കുറവ്, സമ്മർദ്ദം എന്നിവയെല്ലാം ആണ് നരയുടെ പ്രധാന കാരണങ്ങൾ. പല ബ്രാൻഡുകളുടെ െൈഡകളാണ് മിക്ക ആളുകളും നര ഒളിപ്പിക്കാൻ ചെയ്യുന്നത്. കെമിക്കലുകൾ ഉഐപയോഗിക്കുന്നതിൽ ആശങ്കപ്പെടുന്ന ആളുകളാണെങ്കിൽ ഹെന്നയെ ആശ്രയിക്കും. എന്നാൽ, ഇതിലും കെമിക്കൽ സന്നിധ്യം ഉള്ളത് മുടിയെ ദോഷകരമായി ബാധിക്കുന്നുണ്ട്.
എന്നാൽ, ഈ പ്രശ്‌നങ്ങളൊന്നുമില്ലാതെ തന്നെ നമുക്ക് നരയെ ഒഴിവാക്കാം. ഈ ടിപ്പ് ഉപയോഗിച്ചാൽ, പിന്നീട് ഒരിക്കൽ പോലും നമ്മൾ ഇതല്ലാതെ മറ്റൊരു മാർഗം ചെയ്യില്ല.
ഇതിനായി ആദ്യം വേണ്ടത് മൂന്ന് സ്പൂൺ മൈലാഞ്ചി പൊടിയാണ്. കടയിൽ നിന്നും വാങ്ങിയ പാക്കറ്റുകൾ വാങ്ങാതെ, അങ്ങാടി മരുന്നു കടകളിൽ നിന്നും വാങ്ങുന്നതാണ് ഉത്തമം. ചെമ്പരത്തി പൂവ്, ഇല എന്നിവ ഉണക്കി പൊടിച്ചത് രണ്ടും ഓരോ സ്പൂൺ വീതം വേണം. രണ്ട് സ്പൂൺ നെല്ലിക്ക പൊടി, പേരയുടെ തളിരില മുടിയുടെ നീളത്തിന് അനുസരിച്ച് എടുക്കുക. രണ്ട് തണ്ട് കറിവേപ്പില, തേയില പൊടി, അല്ലെങ്കിൽ കാപ്പിപൊടി കുറച്ച് വെള്ളത്തിൽ കുറുക്കി എടുത്തത്. ഇത്രയും സാധനങ്ങളാണ് ഈ കൂട്ടിനായി വേണ്ടത്.
ആദ്യം ഈ ചേരുവകളെല്ലാം യോജിപ്പിച്ച് അതിലേയ്ക്ക് അൽപ്പം തൈരും കൂടി ചേർത്ത് കുഴമ്പ് രൂപത്തിലാക്കുക. ഇത് ഒരു 12 മണിക്കൂർ വച്ചതിന് ശേഷം ഒരു മുട്ടയുടെ വെള്ള കൂടി ഇതിൽ മിക്‌സ് ചെയ്യുക. അഞ്ച് മിനിറ്റിന് ശേഷം, ഈ കൂട്ട് തലയിൽ തേച്ച് പിടിപ്പിക്കുക. രണ്ടോ മൂന്നോ മണിക്കൂറിന് ശേഷം ിത് കഴുകി കളയുക. കഴുകി കളഞ്ഞതിന് ശേഷം മുടി ചെമ്പിച്ചിരിക്കുന്നത് കാണാം.
ഇതിന് ശേഷം, നീലയമരി പൊടിയും നെല്ലിക്ക പൊടിയും ചേർത്ത് കുഴമ്പ് രൂപത്തിലാക്കി തലയിൽ തേച്ച് പിടിപ്പിക്കുക. ഇത് രണ്ട് മണിക്കൂർ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം.
ഈ കൂട്ട് ഉപയോഗിക്കുന്നത് നര മാറ്റുമെന്ന് മാത്രമല്ല, താരനെ വേരോടെ തൂത്തെറിയുകയും ചെയ്യും. അതിനോടൊപ്പം മുടി നല്ല സോഫ്റ്റ് ആകുകയും മുടിയുടെ ബലം കൂടുകയും ചെയ്യും.
Discussion about this post