മോസ്‌കോ: റഷ്യയിൽ അതിശക്തമായ ഭൂചലനത്തെ തുടർന്ന് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. കാംചത്ക മേഖലയിലായിരുന്നു റിക്ടർ സ്‌കെയിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. പ്രദേശത്തെ ഷിവേലുച്ച് അഗ്നിപർവ്വതം ആണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ ആളപായം ഇല്ലെന്നാണ് റിപ്പോർട്ടുകൾ.
ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. വലിയ പ്രകമ്പനത്തോടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. മിനിറ്റുകളോളം പ്രകമ്പനം അനുഭവപ്പെട്ടുവെന്നാണ് വിവരം. കംചത്ക മേഖലയുടെ കിഴക്കൻ തീരത്ത് സമുദ്ര നിരപ്പിൽ നിന്നും 51 കിലോ മീറ്റർ താഴചയിലായിട്ടാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് അധികൃകർ അറിയിച്ചു. സംഭവത്തിന് പിന്നാലെ കേന്ദ്രം സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
തീരദേശ നഗരമായ പെട്രോപാവ്‌ളോസ്‌കിൽ നിന്നും 280 മൈൽ അകലെയായിട്ടാണ് അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്. ഏകദേശം ഒരു ലക്ഷം പേരാണ് ഇവിടെയുള്ളത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Discussion about this post