കെയ്‌റോ: 30 കോടി രൂപ ശമ്പളം. ജോലി ലൈറ്റിന്റെ സ്വിച്ച് ഓൺ ആക്കുകയും ഓഫ് ആക്കുകയും. ഇത് കേൾക്കുമ്പോൾ ആർക്കാണെങ്കിലും ഈ ജോലിയിലേക്ക് ഒരു അപേക്ഷ അയക്കാൻ തോന്നും. കാരണം അധ്വാനം കുറവും ശമ്പളം കൂടുതലും ഉള്ള ജോലിയാണ് ഇത്. ഒറ്റയടിയ്ക്ക് നമ്മളെ കോടീശ്വരൻ ആക്കൂന്ന ഈ ജോലി എവിടെയാണ് എന്നല്ലേ?. ലോകത്ത് തന്നെ ആദ്യമായി പണികഴിപ്പിച്ച ലൈറ്റ് ഹൗസിലാണ് ലെറ്റ് ഇടാനും അണയ്ക്കാനുമാണ് ആളെ ആവശ്യമുള്ളത്.
ഈജിപ്തിലെ അലക്‌സാണ്ട്രയിൽ ആണ് ലോകത്തെ ആദ്യ ലൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത്. പ്രശസ്ത നാവികനായ ക്യാപ്റ്റൻ മൗറീഷ്യസ് ആണ് ഇത് നിർമ്മിച്ചത്. ദി ഫറോസ് ഓഫ് അലക്‌സാണ്ട്രിയ എന്നാണ് ഈ ലൈറ്റ് ഹൗസ് എന്നാണ് ഫറോസ് ദ്വീപ സമൂഹത്തിലുള്ള ഈ ലൈറ്റ് ഹൗസ് അറിയപ്പെടുന്നത്. ഈ ലൈറ്റ് ഹൗസിൽ ലൈറ്റ് ഇടുന്നതിനും ഓഫ് ആക്കുന്നതിനും എന്താണ് ഇത്രയ്ക്കും ശമ്പളം എന്ന് അല്ലേ?. അതിനൊരു കാരണം ഉണ്ട്. നമ്മൾക്ക് എളുപ്പമെന്ന് ചിന്തിക്കുന്ന ഈ ജോലിയാണ് ലോകത്ത് ഏറ്റവും കഷ്ടമുള്ള ജോലികളിൽ ഒന്ന്.
നദിയ്ക്ക് മദ്ധ്യഭാഗത്തായി പടുകൂറ്റൻ പാറക്കെട്ടിലാണ് ഈ ലൈറ്റ് ഹൗസ് നിർമ്മിച്ചിട്ടുള്ളത്. ഇതുവഴി പോകുന്ന കപ്പൽ യാത്രകരെ സഹായിക്കുന്നതിന് വേണ്ടിയാണ് ക്യാപ്റ്റൻ മൗറീഷ്യസ് ഈ ലൈറ്റ് ഹൗസ് നിർമ്മിച്ചത്. ഒരിക്കൽ ക്യാപ്റ്റൻ മൗറീഷ്യസ് കൂട്ടാളികൾക്കൊപ്പം ഇതുവഴി കപ്പലിൽ പോകുകയായിരുന്നു. പെട്ടെന്ന് കൊടുങ്കാറ്റും പേമാരിയും ഉണ്ടായി. ശക്തമായ കാറ്റിൽ കപ്പൽ ദിശമാറി. കൂരാകൂരിരുട്ട് ആയതിനാൽ എങ്ങോട്ട് പോകണമെന്ന് മൗറീഷ്യസിനും അറിയില്ലായിരുന്നു. പെട്ടെന്ന് അദ്ദേഹത്തിന്റെ കപ്പൽ പാറക്കെട്ടിൽ ഇടിച്ച് തകർന്ന്. നിരവധി പേരാണ് ഈ അപകടത്തിൽ മരിച്ചത്. ഇതോടെയാണ് നാവികർക്ക് സഹായത്തിനായി ഇവിടെ ലൈറ്റ് ഹൗസ് സ്ഥാപിക്കാൻ അദ്ദേഹം തീരുമാനിച്ചത്.
ഈ ലൈറ്റ് ഹൗസിൽ താമസിച്ച് വേണം ജോലി ചെയ്യാൻ. ഒരാൾക്ക് മാത്രമാണ് നിയമനം ഉള്ളത്. രാവിലെ ലൈറ്റ് ഓഫ് ആക്കുകയും രാത്രി ലൈറ്റ് ഓൺ ആക്കുകയുമാണ് ചെയ്യേണ്ടത്. ഇവിടെ ജോലിയ്‌ക്കെത്തുന്നവർക്ക് ഒരു വർഷം കഴിയുമ്പോഴേയ്ക്കും 30 കോടി രൂപ ലഭിക്കും. പക്ഷെ ആരും ഈ ജോലി ഏറ്റെടുക്കാൻ തയ്യാറായി ഇതുവരെ മുന്നോട്ട് വന്നിട്ടില്ല.
ശക്തമായ തിരമാലകൾ ആണ് ഈ ലൈറ്റ് ഹൗസിലേക്ക് ആഞ്ഞടിയ്ക്കുക. ഇതിന് പുറമേ ഇടയ്ക്ക് കൊടുങ്കാറ്റും അനുഭവപ്പെടും. ഇതിനെയെല്ലാം അതിജീവിച്ച് വേണം ഇവിടെ കഴിയാൻ. എപ്പോൾ വേണമെങ്കിലും ജീവൻ നഷ്ടപ്പെടാനുള്ള സാദ്ധ്യതയും ഉണ്ട്.
Discussion about this post