കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ആനയെ ആൾക്കൂട്ടം തല്ലിക്കൊന്നു. ജാർഗ്രാം ജില്ലയിൽ ആയിരുന്നു സംഭവം. സംഭവത്തിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ജനവാസ മേഖലയിൽ എത്തിയ ആറോളം കാട്ടാനകൾ ഗ്രാമവാസിയെ കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആനയെ ആളുകൾ ചേർന്ന് ആക്രമിച്ചത്.
ഹുള്ള എന്ന സംഘമാണ് സംഭവത്തിന് പിന്നിൽ എന്നാണ് വിവരം. കമ്പിവടിയും തീപ്പന്തവുമായി എത്തിയ സംഘം കാട്ടാനയെ ആക്രമിക്കുകയായിരുന്നു. ആനയെ ക്രൂരമായി അടിയ്ക്കുകയും ശരീരത്തിൽ പൊള്ളലേൽപ്പിക്കുകയും ആയിരുന്നു. അവശനായ ആന ഇതിന് പിന്നാലെ ചരിഞ്ഞു.
അതേസമയം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശ്ശയോടെയാണ് ആനയെ ആക്രമിച്ചത് എന്നാണ് ആക്ഷേപം. ഇതിന് മുൻപും ഇവര് സമാനമായ രീതിയിൽ ആക്രമണം നടത്തിയിട്ടുണ്ടെന്നും പറയുന്നു. അതേസമയം സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഇതോടെ വ്യാപന വിമർശനമാണ് ഉയരുന്നത്.
Discussion about this post