തെലങ്കാന: ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ കോഴിക്കോട് വടകര ശാഖയിൽ നിന്ന് 17 കോടി രൂപയുടെ സ്വർണ്ണം നഷ്ടപെട്ട നഷ്ടപ്പെട്ട കേസില്‍ മുഖ്യപ്രതി മുന്‍മാനേജര്‍ മധ ജയകുമാര്‍ തെലങ്കാനയില്‍ പിടിയില്‍. ഇയാളെ അറസ്റ്റ് ചെയ്യാൻ നിലവിൽ വടകര പൊലീസ് തെലങ്കാനയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ബാങ്കിലെ പുതിയ മാനേജരുടെ പരാതിയിലാണ് സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട അന്വേഷണമാരംഭിച്ചത് . അതേസമയം കഴിഞ്ഞ ദിവസം പ്രതി പുറത്തുവിട്ട വീഡിയോയില്‍ താൻ നിരപരാധിയാണെന്നും സ്വര്‍ണം കാണാതായതിനു കാരണം പുതിയ മാനേജരാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ പൊലീസ് ഇത് മുഖവിലക്കെടുത്തിട്ടില്ല.
കേസില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. മേട്ടുപ്പാളയം സ്വദേശിയാണ് ഇയാള്‍
Discussion about this post