ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിൽ 2024 പുരസ്‌കാര നിറവിൽ മലയാളതാരങ്ങൾ. പാർവതി തിരുവോത്തും നിമിഷ സജയനുമാണ് പുരസ്‌കാരം നേടിയത്. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പാർവതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച സീരീസിലെ നടിക്കുള്ള അഭിനയത്തിനാണ് നിമിഷ അവാർഡ് നേടിയത്. പോച്ചർ എന്ന സീരീസിലൂടെയാണ് അവാർഡ് നേടിയത്.
വിക്രാന്ത് മാസെ നായകനായി എത്തിയ ട്വൽത്ത് ഫെയിൽ ആണ് മികച്ച ചിത്രം. കാർത്തിക് ആര്യൻ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ചന്തു ചാമ്പ്യൻ എന്ന ചിത്രത്തിലൂടെയാണ് കാർത്തിക് ആര്യൻ പുരസ്‌കാരത്തിന് അർഹനായത്.
Discussion about this post