റായ്‌പൂര്‍: അനിയത്തിയുമായി വഴക്കു കൂടിയ പെൺകുട്ടിയെ അച്ഛന്‍റെ മർദ്ദിച്ച് കൊലപ്പെടുത്തി. ഛത്തീസ്‌ഗഡിലെ ജഞ്ജഗീർ ചമ്പയിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തിൽ ജഞ്ജഗീർ ചമ്പ സ്വദേശിയായ സൽമാനെ പോലീസ് അറസ്റ്റ് ചെയ്തു.
സൽമാന്‍റെ മൂത്തമകളും ഇളയമകളും ഒരുമിച്ച് കളിക്കുന്നതിനിടയിൽ ഒരേ കളിപ്പാട്ടത്തിനായി വഴക്കിടുകയായിരുന്നു. തുടർന്ന് സൽമാൻ ക്ഷുഭിതനാകുകയും കുട്ടികളെ മർദിക്കുകയുമായിരുന്നു. അബോധാവസ്ഥയിലായ കുട്ടികളെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലിരിക്കെ മൂത്ത മകൾ മരിച്ചു. ഇളയമകൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്.
സൽമാൻ സ്ഥിരമായി വീട്ടിൽ വഴക്കിടാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇതേ തുടർന്ന് ഭാര്യ ഇയാളെ ഉപേക്ഷിച്ചു പോയിരുന്നു. എന്നാൽ കുട്ടികളെ ഭാര്യയോടൊപ്പം പോകാൻ ഇയാൾ അനുവദിച്ചിരുന്നില്ല.
Discussion about this post