എറണാകുളം : ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നത് സിനിമാ മേഖലയിലെ സ്ത്രീകളുടെ വിജയം ആണെന്ന് നടി രഞ്ജിനി . റിപ്പോർട്ട് പുറത്ത് വരണമെന്നാണ് താൻ ആദ്യം മുതൽ ആവശ്യപ്പെട്ടിരുന്നത് എന്ന് നടി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നടി രഞ്ജിനി.
കമ്മിറ്റിക്ക് മുമ്പാകെ പ്രസ്താവന നൽകിയതിനാൽ അത് കാണണമെന്നാണ് ആവശ്യപ്പെട്ടത് .താൻ പറഞ്ഞ വിവരങ്ങൾ റിപ്പോർട്ടിലുണ്ടോയെന്ന് പരിശോധിക്കുകയായിരുന്നു ലക്ഷ്യം . അല്ലാതെ റിപ്പോർട്ട് പുറത്ത് വിടരുത് എന്നല്ല പറഞ്ഞത് എന്നും അവർ കൂട്ടിച്ചേർത്തു.
റിപ്പോർട്ട് ഇത് വരെ വായിച്ചിട്ടില്ല. ഒരു വരി മാത്രമാണ് വായിച്ചത്. ഡബ്യൂസിസി കാരണമാണ് കമ്മിറ്റിയുണ്ടായത്. അവർ അനേകം പ്രതിസന്ധികൾ നേരിട്ടു. ഡബ്യൂസിസിയെ അഭിനന്ദിക്കുന്നു. അവർ ശബ്ദമുയർത്തിയല്ലെങ്കിൽ ഹേമ കമ്മിറ്റി രൂപികരിക്കില്ലായിരുന്നു. ഇന്ന് റിപ്പോർട്ട് പുറത്ത് വരില്ലായിരുന്നു. കമ്മിറ്റിക്ക് മുമ്പാകെ രഞ്ജിനിയെന്ന വ്യക്തിയായാണ് പോയി മൊഴി നൽകിയത് എന്ന് രഞ്ജിനി പറഞ്ഞു.
സത്രീകളുടെ പരാതി പറയാൻ ഇവിടെ ഒരു സെൽ ഇല്ല. ഐസിസിയിൽ പോയാലും പ്രശ്‌നമാണ്. പ്രശ്‌നക്കാർ അവിടെയും ഉണ്ട്. നമ്മൾ എങ്ങോട്ടാണ് പോകേണ്ടത്. നമുക്ക് നീതി എവിടെ നിന്ന് ലഭിക്കും. റിപ്പോർട്ടിൽ നടപടിയുണ്ടായാൽ സ്വാഗതം ചെയ്യുന്നുവെന്നും നടി വ്യക്തമാക്കി.
Discussion about this post