മലയാളികളുടെ പ്രിയപ്പെട്ട പുതുമുഖ നായികയാണ് മഹിമ നമ്പ്യാർ . ഈയിടെ അഭിമുഖങ്ങളിലൂടെയും നടി വൈറലായിരുന്നു. കൂടാതെ സോഷ്യൽ മീഡിയയിൽ സജീവമാണ് നടി. ആർ ഡി എക്‌സിന് ശേഷം താരത്തിന്റെ ആരാധകരുടെ എണ്ണം വർധിച്ചു. താരത്തിന്റെ കാസർകോട് ഭാഷ കേൾക്കാനും ആരാധകർക്ക് ഏറെ ഇഷ്ടമാണ്. ഇപ്പോഴിതാ പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് മഹിമ.
ഉത്തരേന്ത്യയിലെ പ്രസിദ്ധമായ തീർഥാടന കേന്ദ്രമായ മധുരയിൽ നിന്നുമാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിന് നിരവധി കമ്മന്റുകളാണ് ആരാധകർ കുറിക്കുന്നത്. അതിസുന്ദരി… ആ ചിരി അടിപൊളി … മഹിമയുടെ ചിരിയാണ് ഏറ്റവും അഴകെന്നുമാണ് ആളുകൾ കുറിച്ചിരിക്കുന്നത്.
ഒരു വെള്ള നിറത്തിലുള്ള ഡ്രെസ്സാണ് മഹിമ ധരിച്ചിരിക്കുന്നത്. തലയിൽ ഷോളും ധരിച്ച് ക്യൂട്ടായിട്ടുള്ള ചിരിയോടു കൂടിയുള്ള ചിത്രമാണ് നടി പങ്കുവച്ചിരിക്കുന്നത്.
ഇന്ത്യയിലെ കൃഷ്ണഭക്തന്മാർക്കിടയിൽ വളരെയധികം ജനപ്രിയമായ ഇടങ്ങളിലൊന്നാണ് ഉത്തർപ്രദേശിലെ മധുര. ഡൽഹിയിൽ നിന്ന് ഏകദേശം 150 കിലമീറ്റർ ദൂരത്തിലും ആഗ്രയിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ ദൂരത്തിലുമാണ് ക്ഷത്രം സ്ഥിതി ചെയ്യുന്നത്. ശ്രീകൃഷ്ണൻ ജനിച്ച സ്ഥലമാണ് ഇവിടം എന്നാണ് ഐതിഹ്യം.
Discussion about this post