രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ട്ടം എന്ന ചിത്രത്തിലൂടെയാണ് സിനിമ മേഖലയിലേക്ക് നവ്യ കാലെടുത്ത് വയ്ക്കുന്നത്. വൈവിധ്യമാർന്ന ഒട്ടനവധി കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചത്. വിവാഹശേഷം ഏറെക്കാലം സിനിമയിൽ നിന്ന് ഇടവേളയെടുത്ത നവ്യ 2022-ൽ ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവന്നത്.
കുട്ടിക്കാലം മുതലേ തന്നെ നൃത്തം നവ്യയ്ക്കൊപ്പമുണ്ടായിരുന്നു. തിരക്കുകൾക്കിടയിലും നൃത്തത്തെ കൂടെക്കൂട്ടിയിരുന്നു. മാതംഗിയെന്ന ഡാൻസ് സ്‌കൂളും നടത്തുന്നുണ്ട് നവ്യ. കൂടാതെ യൂട്യബ് ചാനലും താരം ഇപ്പോൾ തുടങ്ങിയിട്ടുണ്ട്. അതിലൂടെ നവ്യയുടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയൊരു ക്യുആൻഡ്എ വീഡിയോയുമായി നവ്യ എത്തിയിരുന്നു. കരിയറിലെ മാത്രമല്ല ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും മറുപടി നൽകിയിരുന്നു.
ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനത്തെക്കുറിച്ചുള്ള ചോദ്യവുമുണ്ടായിരുന്നു ലിസ്റ്റിൽ. എന്റെ ബിഗസ്റ്റ് ഗിഫ്റ്റായിട്ട് തോന്നിയതിലൊന്ന് എന്റെ മകനാണ്. അവനാണ് എല്ലാം. എന്റെ ജീവിതത്തിൽ ഞാനിപ്പോൾ എന്തായിത്തീർന്നിട്ടുണ്ടോ, അതിലേക്ക് എന്നെ നയിച്ചത് എന്റെ മകനാണ്. അതൊരു വലിയ കഥയാണ്. എങ്ങനെയാണ് പറയേണ്ടതെന്നറിയില്ല. എപ്പോഴെങ്കിലും ഞാൻ പറയും.
സിനിമ ചെയ്യാൻ പറ്റിയത് വലിയ നേട്ടങ്ങളിലൊന്നായാണ് കാണുന്നത് എന്ന് താരം പറഞ്ഞു. ഒരാളുടെ വേദന കണ്ടാൽ എനിക്കത് ഫീൽ ചെയ്യാനും മനസിലാക്കാനും പറ്റും. ആ എംപതിയുള്ളത് കൊണ്ടാണ് അഭിനയിക്കാനും, സഹായിക്കാനും, ആസ്വദിക്കാനുമൊക്കെ പറ്റുന്നത്. പാവപ്പെട്ടൊരാളുടെ വിഷമത കേൾക്കാൻ കഴിയുന്നത് അതുകൊണ്ടാണ്. ഈശ്വരൻ തന്നൊരു ഗിഫ്റ്റായി കാണുന്നു അതിനെ. വേറൊരു ഗിഫ്റ്റ് നന്ദനമാണ്. അത് ഗുരുവായൂരപ്പൻ തന്ന സമ്മാനമായി കാണുന്നു എന്നും നവ്യ പറഞ്ഞു.
Discussion about this post