കോട്ടയം: മോഹന്‍ലാലിനെ അധിക്ഷേപിച്ചുവെന്നാരോപിച്ച് മഹേഷിന്റെ പ്രതികാരം എന്ന സിനിമയുടെ നിര്‍മ്മാതാവ് ആഷിഖ് അബുവിനെതിരെ മോഹന്‍ലാല്‍ ഫാന്‍സ് രംഗത്ത്.
അഷിഖ് ബാബു നിര്‍മ്മിച്ച മഹേഷിന്റെ പ്രതികാര എന്ന ചിത്രത്തിലെ ഡയലോഗാണ് പ്രതിഷേധത്തിന് വഴിവച്ചത്.
ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രങ്ങളെ സൂചിപ്പിക്കുന്ന ഡയലോഗാണ് ലാല്‍ ഫാന്‍സിനെ ചൊടിപ്പിച്ചത്. ”സംഭവം എനിയ്ക്ക് മമ്മൂക്കയെ ഇഷ്ടമല്ല, പുള്ളി ഏത് റോളും ചെയ്യും തമിഴനോ പൊട്ടനോ മന്ദബുദ്ധിയോ അതിനൊക്കെ ലാലേട്ടന് നായര്‍, മേനോന്, വര്‍മ്മയും
വിട്ടൊരു കളിയും ഇല്ല” ഈ ഡയലോഗാണ് ലാല്‍ ഫാന്‍സിനെ ചൊടിപ്പിച്ചത്.
മോഹന്‍ലാലിനെ ആഷിഖ്് അബു സവര്‍ണ ഫാസിസ്റ്റ് ആക്കിയെന്നാണ് ആരാധകരുടെ ആരോപണം.
വിഷയത്തില്‍ നിരവധി ട്രോളുകളും മോഹന്‍ലാല്‍ ആരാധകര്‍ ആഷിഖിനെ വിമര്‍ശിച്ചുകൊണ്ട് നടത്തുന്നുണ്ട
ഓര്‍ക്കുട്ടില്‍ നിലവിലുണ്ടായിരുന്ന വീ ഹേറ്റ് മോഹന്‍ലാല്‍ എന്ന കമ്മ്യൂണിറ്റിയുടെ അഡ്മിന് ആഷിഖ് അബു ആയിരുന്നെന്നു എന്നിങ്ങനെയുള്ള ആരോപണവും ലാല്‍ ആരാധകര്‍ ഉന്നയിക്കുന്നുണ്ട്.
അതേ സമയം സിനിമയിലെ പരാമര്‍ശങ്ങളുടെ പേരില്‍ സംവിധായകനെയോ എഴുത്തുകാരനെയോ ആണ് വിമര്‍ശിക്കേണ്ടത് എന്നാണ് ആഷിഖ് അബുവിനെ പിന്തുണക്കുന്നവര്‍ പറയുന്നത്.
വിമര്‍ശകര്‍ ആഷിക് അബുവിന്റെ രാഷ്ട്രീയ നിലപാടിനോട് എതിര്‍പ്പുള്ളവരാണെന്നും ഒരു വിഭാഗം വാദിക്കുന്നു.
Discussion about this post