വെറുതെ ഇരിക്കുമ്പോൾ ച്യൂയിംഗവും ബബിൾഗവും ചവച്ചിരിക്കാൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? പലനിറങ്ങളിലെ മണങ്ങളിലുള്ള ച്യൂയിംഗം നമ്മുടെ കുട്ടിക്കാലവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. ചില്ലറകൾ കൂട്ടിവച്ച് വാങ്ങുന്ന ബബിൾഗം ക്ലാസിൽ അദ്ധ്യാപകർ കാണാതെ ചവയ്ക്കുന്നതും അതിൽ നിന്ന് ബബിൾ വീർപ്പിക്കുന്നതുമെല്ലാം കുട്ടിക്കാലത്തെ ഓർമ്മകളിൽ ചിലത് മാത്രം. ഇന്ന് വെറുതെ സമയം പോവാനും ഒരു ശീലമായും ബബിൾഗം ചവയ്ക്കുന്നവരുണ്ട്.
ഒന്നോ രണ്ടോ രൂപ കൊടുത്താൽ ലഭിക്കുന്ന ച്യൂയിംഗം പക്ഷേ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് തിരിച്ചറിയുക. വയർ വീർക്കുന്നതിനും ഗ്യാസ് കയറുന്നതിനും ഇത് കാരണമാകാറുണ്ട്. ചവയ്ക്കുമ്പോൾ കൂടുതൽ വായു വീഴുങ്ങാനുള്ള സാധ്യത കൂടുതലാണ്. ഇത് ദഹന വ്യവസ്ഥയിൽ അടിഞ്ഞ് കൂടുകയും വലിയ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ഷുഗർ ഫ്രീ ആയിട്ടുവ കഴിക്കുന്നതാണ് ആരോഗ്യത്തിന് എപ്പോഴും നല്ലത്.
ച്യൂയിംഗ് ഗം ദഹിപ്പിക്കാൻ നമ്മുടെ ശരീരത്തിന് കഴിയില്ല, പക്ഷേ ഇത് ദഹനനാളത്തിൽ വർഷങ്ങൾ നിലനിൽക്കുമെന്ന ധാരണ ഒട്ടും ശരിയല്ല. പച്ചക്കറികളിലും വിത്തുകളിലും അടങ്ങിയിരിക്കുന്ന നാരുകൾ പോലെ ച്യൂയിങ് ഗം ലയിക്കില്ല. നമ്മുടെ ശരീരം ഇതിനെ തകർക്കുന്നതിനായി ദഹന എൻസൈമുകളെ ഉൽപാദിപ്പിക്കുന്നില്ല, അതിനാൽ ഇത് നമ്മുടെ വയറ്റിൽ ഇവ ദീർഘനേരം നിലനിൽക്കുന്നു. എന്നാൽ നമ്മൾ കഴിക്കുന്ന മറ്റേതൊരു ഭക്ഷണത്തെയും പോലെ, ഇത് ദഹനവ്യവസ്ഥയിലൂടെ സഞ്ചരിക്കുകയും ശരീരത്തിൽ നിന്ന് മല വിസർജ്ജനം വഴി നീക്കം ചെയ്യപ്പെടുകയും ചെയ്യുന്നു.ചിലരിൽ അപൂർവ്വമായി ച്യൂയിംഗം കുടലിൽ തടസ്സപ്പെട്ട് ഇരിക്കുന്നു.ഇത് കഠിനമായ വേദന, ഛർദ്ദി, മലബന്ധം എന്നിവയ്ക്ക് കാരണമാകും. കൂടാതെ, ച്യൂയിംഗ് ഗം വിഴുങ്ങുന്നത് ശ്വാസംമുട്ടാനുള്ള സാധ്യതയും വർദ്ധിപ്പിക്കും. മുതിർന്നവർ ച്യൂയിംഗ് ഗം ചവയ്ക്കുന്നതുപോലെ ശ്രദ്ധയോടെ കുട്ടികൾ ചെയ്യണമെന്നില്ല. അതിനാൽ കുട്ടികളെ ഇതിൽ നിന്ന് പിന്തിരിപ്പിക്കുകയാണ് വേണ്ടത്.വിദഗ്ധരുടെ അഭിപ്രായത്തിൽ, ദഹനനാളത്തിന് ശരീരത്തിൽ നിന്ന് ച്യൂയിങ് ഗം നീക്കം ചെയ്യാൻ 40 മണിക്കൂർ മുതൽ നിരവധി ദിവസം വരെ സമയം എടുക്കും.
പുതിയൊരു പഠനം പറയുന്നത് അമിത വണ്ണം അല്ലെങ്കിൽ ശരീര ഭാരം കുറയ്ക്കാനും ച്യൂയിംഗം സഹായകമാണെന്നാണ്. അമേരിക്കയിലെ റോഡ് ഐലൻറ് യൂണിവേഴ്‌സിറ്റിയാണ് പഠനം നടത്തിയത്. ദിവസവും ച്യൂയിംഗം ചവക്കുന്നവരിൽ 68 ശതമാനം കുറവ് കലോറിയായിരിക്കും വേണ്ടിവരുക. ച്യൂയിംഗം ചവക്കാത്തവരെക്കാൾ അഞ്ച് ശതമാനം കൂടുതൽ കലോറി ഇവർ ഉപയോഗപ്പെടുത്തുന്നു. കൂടാതെ ച്യൂയിംഗം ചവക്കുന്നത് മധുരപലഹാരങ്ങളോടുളള കൊതി മാറ്റും. കൊഴുപ്പടിയാതെരിക്കാനും ഇത് സഹായിക്കും. വിശപ്പും കുറയും. മധുരപലഹാരങ്ങളും ഫാസ്റ്റ് ഫുഡും കഴിക്കുന്നത് കുറയ്ക്കുമ്പോൾ തന്നെ ശരീരഭാരവും കുറയുമെന്നും പഠനം പറയുന്നു.
ഇത് കൂടാതെ ച്യൂയിംഗം ചവയ്ക്കുന്നത് ഇപ്പോഴത്തെ ബ്യൂട്ടി ട്രെൻഡ് ആയ ജോലൈൻ മുഖത്ത് ഉണ്ടാക്കാനും സഹായിക്കുമെന്ന് പറയപ്പെടുന്നു. ശാസ്ത്രീയ അടിസ്ഥാനത്തോടെുള്ള പ്രചരണമല്ല ഇത്. മുഖത്തിന്റെ ആകൃതി വ്യത്യാസപ്പെടുന്നതിന് ച്യൂയിംഗം ചവയ്ക്കൽ കാരണമാകുമത്രേ. എന്നാൽ അധികമായി ച്യൂയിംഗം ചവച്ചാലുള്ള അവസ്ഥ പ്രത്യേകം പറയേണ്ടതില്ലെല്ലോ.
Discussion about this post