വിശാഖപട്ടണം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ 13 കാരിയെ കണ്ടെത്തി. വിശാഖപട്ടണത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഒമ്പത് മണി മുതലാണ് കുട്ടിയെ കാണാതായത്. 33 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയിരിക്കുന്നത്. മലയാളി അസോസിയേഷൻ പ്രതിനിധികളുടെ ശ്രദ്ധയിൽപ്പെട്ട കുട്ടിയെ റെയിൽവേപോലീസിൽ ഏൽപ്പിക്കുകയായിരുന്നു. എഗ്മൂർ സ്റ്റേഷനിൽ വന്നിറങ്ങിയ കുട്ടി അവിടെ നിന്ന് താംബരം സ്റ്റേഷനിലെത്തി പശ്ചിമ ബംഗാളിലേക്കുളള ട്രെയിൻ കയറുകയായിരുന്നു. താംബരം എക്‌സ്പ്രസ് ട്രെയിനിലെ ബെർത്തിൽ കിടക്കുകയായിരുന്നു കുട്ടി. അസമിലെ കുടുംബവീട്ടിലേക്ക് പോവാനായിരുന്നു ശ്രമം.
ഇന്നലെ അമ്മ വഴക്കു പറഞ്ഞതിനെ തുടർന്നായിരുന്നു 13കാരി വീടുവിട്ടിറങ്ങിയത്. ഇടയ്ക്ക് ഇതുപോലെ വഴക്കിട്ട് പുറത്തുപോകുന്ന സാഹചര്യമുണ്ടായിട്ടുണ്ടെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞിരുന്നു.കണിയാപുരം സ്‌കൂളിലെ വിദ്യാർത്ഥിയാണ് തസ്മീത്ത്.
Discussion about this post