എറണാകുളം : ഷൂട്ടിംഗ് പുരോഗമിക്കുന്നു… ചിത്രത്തിൽനായിക പുതുമുഖം. സംവിധായകൻ പഴയ ആളും. അത്യാവശ്യം പൈസയുള്ള വീട്ടിലെ കുട്ടിയാണ് നായിക. പെൺകുട്ടികളോട് പ്രത്യേക കരുതലുള്ള ആളാണ് സംവിധായകൻ. അഭിനയത്തിനിടെ തെറ്റുകൾ സംഭവിക്കുമ്പോൾ ചാടിത്തുള്ളി ബഹളം വയ്ക്കാറില്ല… എല്ലാം നല്ല ക്ഷമയോടെ ചെയ്യും.
വൈകീട്ട് സംവിധായകൻ നടിയെ മുറിയിലേക്ക് വിളിപ്പിച്ചു. സംസാരത്തിനിടയിൽ ഈ പടം ഹിറ്റാകുമെന്നും നടിക്ക് അവസരങ്ങൾ വന്നു നിറയുമെന്നും അദ്ദേഹം പറഞ്ഞു. നടിയാകട്ടെ ഇതുകേട്ട് സന്തോഷിച്ചു നിന്നു . പിന്നീട് സംഭാഷണത്തിലെ വിഷയം മാറി. തന്റെ ഇംഗീതം പതിയെ സൂചിപ്പിച്ചു. അയാളുടെ കൈകൾ അവളിലേക്ക് നീണ്ടു. അടുത്ത സീൻ നടി പുറത്തേക്ക് ഓടുന്നതാണ് . കാര്യം വള്ളിപുള്ളി വിടാതെ അച്ഛനോടു പറഞ്ഞു . സാമാന്യം ഉയരമുള്ള ആ പിതാവ് സംവിധായന്റെ മുറി തള്ളിത്തുറന്നങ്ങ് എത്തി. സംവിധായകനെ കോളറിൽ പിടിച്ചുയർത്തി. നാറ്റിക്കരുതേ എന്ന് അപേക്ഷിക്കാൻ മാത്രമേ സംവിധായകന്റെ നാവ് പൊങ്ങിയത്.
സിനിമ റിലീസായി . പടം സൂപ്പർഹിറ്റ്. സ്വാഭാവികമായും പുതുമുഖ നടി ക്ലിക്കായി . അവളെ തേടി മാദ്ധ്യമങ്ങൾ എത്തി. എല്ലാ അഭിമുഖങ്ങളിലും അവസരം തന്ന സംവിധായകനെ അവൾ പുകഴ്ത്തി . പക്ഷേ മലയാള സിനിമയിൽ അവൾക്ക് അവസരങ്ങൾ വിരളമായി . കേരളം വിട്ട് ചെന്നൈയിലേക്കും ഹൈദരാബാദിലേക്കും പോയി. തമിഴ് തെലുങ്ക് സിനിമകളിൽ തരക്കേടില്ലാത്ത അവസരങ്ങൾ ലഭിച്ചു. നടി ആക്രമിക്കപ്പെട്ടുവെന്ന് അറിഞ്ഞപ്പോൾ ഞെട്ടിത്തെറിച്ചപോയവരുടെ കൂട്ടത്തിൽ ഈ സംവിധായകനും ഉണ്ടായിരുന്നു.
നടി ആക്രമിക്കപ്പെട്ട സംഭവം പുറത്ത് വന്നതാണല്ലോ ഹേമ കമ്മിറ്റി റിപ്പോർട്ട് വരെ എത്തിയത്. റിപ്പോർട്ടിൽ ഇതുവരെ പുറത്തുവന്നതിൽത്തന്നെ ഗുരുതരമായ പരാമർശങ്ങളും മൊഴികളുമെല്ലാം ഉണ്ടായിട്ടും അതിനെ കുറിച്ച് ‘കമാ’ എന്ന് മിണ്ടാട്ടമില്ലാത്തതും സിനിമാക്കാർക്കു തന്നെയാണ് . ആകെപ്പാടെ പ്രതികരിച്ചത് സിനിമയിലെ പവർഗ്രൂപ്പിന്റെ ചെയ്തികളെക്കുറിച്ച് നന്നായി അറിയാവുന്ന സംവിധായകൻ വിനയനും പിന്നെ ഡബ്ലിയുസിസിയുമായി ബന്ധപ്പെട്ട ചില അഭിനേതാക്കളും മറ്റു ചിലരും മാത്രം. ഇങ്ങനെ പോവുന്നു ഓരോ നടിമാരുടെയും അനുഭവങ്ങൾ….
Discussion about this post