വാഷിംഗ്ടൺ: ചിക്കാഗോയിൽ നടന്ന ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷന്റെ മൂന്നാം ദിവസം ആരംഭിച്ചത് ‘ഓം ശാന്തി, ശാന്തി’ എന്ന മന്ത്രോച്ഛാരണങ്ങളോടെ. കൺവൻഷനിൽ ‘വസുധൈവ കുടുംബകം’ എന്ന ആശയത്തിൽ വിശ്വസിക്കുന്ന ഒരു നേതാവിനെ തിരഞ്ഞെടുക്കാൻ അമേരിക്കക്കാരോട് പ്രാർത്ഥന നടത്തിയ പുരോഹിതൻ ആഹ്വാനം ചെയ്തു.മേരിലാൻഡിലെ ശ്രീ ശിവ വിഷ്ണു ക്ഷേത്രത്തിലെ മുതിർന്ന ഹിന്ദു പുരോഹിതൻ രാകേഷ് ഭട്ടിന്റെതാണ് ആഹ്വാനം.
‘നമുക്ക് ഭിന്നതയുണ്ടെങ്കിലും രാഷ്ട്രത്തിന്റെ കാര്യം വരുമ്പോൾ നമ്മൾ ഒറ്റക്കെട്ടായിരിക്കണം’ എന്ന് കൺവെൻഷനിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.നമ്മുടെ മനസ്സുകൾ ഒരുപോലെ ചിന്തിക്കട്ടെ. നമ്മുടെ ഹൃദയങ്ങൾ ഒന്നായി മിടിക്കട്ടെ. എല്ലാം സമൂഹത്തിന്റെ പുരോഗതിക്കായി. ഇത് നമ്മെ ശക്തരാക്കട്ടെ, അങ്ങനെ നമുക്ക് ഒന്നിക്കാനും നമ്മുടെ രാഷ്ട്രത്തിന് അഭിമാനിക്കാനും കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.’വസുധൈവ കുടുംബകം (ലോകം മുഴുവൻ ഒരു കുടുംബം)’ എന്ന സങ്കൽപ്പത്തിൽ വിശ്വസിക്കുന്ന ഒരു നേതാവിനെ തിരഞ്ഞെടുക്കണമെന്നും ഭട്ട് അമേരിക്കയോട് ആവശ്യപ്പെട്ടു.
‘ഞങ്ങൾ ഒരു സാർവത്രിക കുടുംബമാണ്. സത്യം നമ്മുടെ അടിത്തറയാണ്, എല്ലായ്‌പ്പോഴും നിലനിൽക്കുന്നു. അയഥാർത്ഥത്തിൽ നിന്ന് യഥാർത്ഥത്തിലേക്കും ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കും മരണത്തിൽ നിന്ന് അമർത്യതയിലേക്കും നയിക്കുക. ഓം ശാന്തി, ശാന്തി, ശാന്തിയെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post