ന്യൂഡൽഹി: രാജ്യത്തിന്റെ ഇന്റർനെറ്റ് വേഗത സ്വപ്‌നതുല്യമായി മാറാൻ ഇനി അധികം കാത്തിരിക്കേണ്ടി വരില്ലെന്ന് റിപ്പോർട്ട്. മൂന്ന് പ്രധാന സമുദ്രാന്തർ കേബിൾ പദ്ധതികൾ ഉദ്ഘാടനത്തോട് അടുക്കുന്നതായാണ് വിവരം. സബ്മറൈൻ കേബിൾ കണക്ടിവിറ്റി വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ് ലക്ഷ്മി മിത്തലും മുകേഷ് അംബാനിയും.പദ്ധതിയിലൂടെ സമുദ്രത്തിനടിയിൽ അതിവേഗ ഡാറ്റാ ഇടനാഴികളോട് സാമ്യമുള്ള സബ് സീ കേബിളുകൾ സ്ഥാപിച്ച് കൊണ്ടാണ് കൂടുതൽ മെച്ചപ്പെട്ട കണക്ടിവിറ്റി ഉറപ്പാക്കുന്നത്.നിലവിലുളള സബ്മെറൈൻ കേബിളുകളെ പോലെയല്ലാതെ അടുത്ത തലമുറ സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന കേബിളുകളാണ് റിലയൻസും പങ്കാളികളും ചേർന്ന് കടലിനടിയിൽ വിന്യസിക്കുന്നത്. ഇങ്ങനെ വിന്യസിക്കുന്ന കേബിളുകളാണ് ഇന്റർനെറ്റിന്റെ സിരാകേന്ദ്രം.
വിവിധ ഭൂഖണ്ഡങ്ങളിലുടനീളമുള്ള ഇന്റർനെറ്റ് വേഗതയും കണക്റ്റിവിറ്റിയും വർധിപ്പിക്കാൻ ആകുമെന്നാണ് കണക്കാക്കുന്നത്. ഒക്ടോബറിനും മാർച്ചിനും ഇടയിൽ നെറ്റ്വർക്ക് സജ്ജമാകുമെന്നാണ് കണക്കാക്കുന്നത്. നിലവിലെ ഡാറ്റ സ്പീഡിനേക്കാൾ നാലിരട്ടി വേഗത്തിൽ വേഗമേറിയ ഡാറ്റ നൽകാനാകുമെന്നതാണ് പ്രത്യേകത.
2ആഫ്രിക്ക പേൾസ്, ഇന്ത്യ-ഏഷ്യ-എക്സ്പ്രസ് (IAX), ഇന്ത്യ-യൂറോപ്പ്-എക്സ്പ്രസ് (IEX) എന്നിവയാണിവ. ഇവ ഒക്ടോബറിനും 2025 മാർച്ചിനും മധ്യേ പ്രവർത്തനക്ഷമമാകും എന്ന് പ്രതീക്ഷിക്കുന്നു.ഇത് രാജ്യത്ത് പുരോഗമിക്കുന്ന 5ജി വിന്യാസത്തിനും സഹായകമാകും.
സമുദ്രത്തിൻറെ അടിത്തട്ടിലൂടെ വിന്യസിച്ചിട്ടുള്ള ഹൈ-കപ്പാസിറ്റി ഫൈബർ ശ്യംഖലയെയാണ് സബ്മറൈൻ കേബിൾ (സമുദ്രാന്തർ കേബിൾ ശ്യംഖല) എന്ന് വിശേഷിപ്പിക്കുന്നത്. ഉയർന്ന വേഗത്തിലുള്ള ഇൻറർനെറ്റ് ലോകമെമ്പാടും ഉറപ്പുവരുന്നത് ഈ കേബിളുകളാണ്. ഇത്തരം ഹൈ-കപ്പാസിറ്റി ഫൈബർ ശ്യംഖയിലൂടെ ഭൂഖണ്ഡങ്ങളെയും രാജ്യങ്ങളെയും കടൽമാർഗം ബന്ധിപ്പിച്ചിരിക്കുന്നു.
Discussion about this post