പിണങ്ങിപ്പോയ ഭാര്യയെ തിരികെ വരുത്താൻ സ്വന്തം മക്കളോട് ക്രൂരത കാട്ടി യുവാവ്. ചൈനയിലെ ഗുവാങ്‌ഡോങ് പ്രവിശ്യയിലെ ഫോഷൻ എന്ന സ്ഥലത്താണ് സംഭവം. ഏഴ് വയസിന് താഴെയുള്ള രണ്ട് കുട്ടികളും ഒരു രണ്ട് വയസിന് താഴെയുള്ള കുഞ്ഞിനെയുമാണ് യുവാവ് മുട്ടുകുത്തി റോഡിൽ നിർത്തിച്ചത്. പട്രോളിംഗിനെത്തിയ പോലീസ് പരിശഓധിക്കുമ്പോൾ റോഡിനരികിലെ പുൽത്തകിടിയിൽ വിശ്രമിക്കുകയായിരുന്നു പിതാവായ ലിംഗ്.
അതിവേഗം റോഡിൽനിന്ന് കുട്ടികളെ മാറ്റിയ പോലീസ് ലിംഗിനെ ചോദ്യം ചെയ്തപ്പോഴാണ് ഭാര്യയെ തിരികെ കൊണ്ടുവരാനാണ് കുട്ടികളെ ഉപയോഗിച്ച് പരീക്ഷണം നടത്തിയതെന്ന് വെളിപ്പെടുത്തിയത്.
ലിംഗിൽ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യ അവരുടെ സ്വന്തം വീട്ടിലേക്ക് പോയിരിക്കുകയാണ്. ലിംഗുമായി സംസാരിക്കാൻ അവർ കൂട്ടാക്കിയിരുന്നില്ല.
Discussion about this post