കൊച്ചി: ദേശീയ കാർട്ടൂൺ മേളയിൽ ലൈവ് ആയി കാർട്ടൂണ് വരച്ച് കാണികളുടെ പ്രശംസഏറ്റുവാങ്ങി ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ്. 2040 ൽ ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാനുള്ള ഇന്ത്യയുടെ ദൗത്യമാണ് കാർട്ടൂണിലൂടെ അദ്ദേഹം ആവിഷ്‌ക്കരിച്ചത്. ചന്ദ്രോപരിതലത്തിൽ നായരുടെ തട്ടുകടയും പേടകത്തിൽ അന്യഗ്രഹജീവികളെയും കാണാം. ഈ കൂട്ടർ ഇവിടെ വന്നുപോകാറുണ്ട്. നമ്മുടെ കൂട്ടർ വരാൻ 20240 വരെ വേണം എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. കാർട്ടൂണിസ്റ്റ് കൂടിയായ സോമനാഥിന് കാർട്ടൂൺ അക്കാദമിയുടെ വിശിഷ്ടാംഗത്വവും ചടങ്ങിൽ നൽകി.
അറുപതാമത്തെ വയസിൽ കാൻസർ ബാധിച്ചത് ഭാഗ്യമായി കാണുന്നതെന്നും ശസ്ത്രക്രിയയ്ക്കായി എടുത്ത അവധിയല്ലാതെ കാൻസർ ജോലിയെ ബാധിക്കാൻ താൻ സമ്മതിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.കാരിടൂണി’ൽ കാണികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവേയാണ് അദ്ദേഹം തന്റെ കാൻസർ പോരാട്ടത്തെക്കുറിച്ച് സംസാരിച്ചത്.
ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ നിരവധി സുപ്രധാന നയ ഇടപെടലുകളിൽ പ്രധാനമന്ത്രി മോദിയുടെ നേതൃത്വം നിർണായകമാണ്. പ്രധാനമന്ത്രി എന്ന നിലയിൽ സർക്കാർ സംവിധാനത്തിലൂടെ നയങ്ങൾ സൃഷ്ടിക്കുക മാത്രമല്ല, നടപ്പാക്കുകയും ചെയ്തുവെന്ന് മൂന്ന് പ്രധാന സംരംഭങ്ങൾ ചൂണ്ടിക്കാട്ടി ഐഎസ്ആർഒ മേധാവി പറഞ്ഞു.
Discussion about this post