ചന്ദ്രനിൽ 4 ജി നെറ്റ് വർക്ക് എത്തിക്കാനൊരുങ്ങുകയാണ് നാസ. ആക്സിയം എക്സ്ട്രാ വെഹിക്കുലാർ മൊബിലിറ്റി യൂണിറ്റ് നോക്കിയയുമായി ചേർന്നാണ് ഈ സംവിധാനമൊരുക്കുന്നത്. ചന്ദ്രനിലെ ബഹിരാകാശയാത്രികർ തമ്മിലുള്ള ആശയവിനിമയവും ഭൂമിയിലെ ദൗത്യ നിയന്ത്രണവും മെച്ചപ്പെടുത്താൻ ഈ പങ്കാളിത്തം ലക്ഷ്യമിടുന്നു എന്നാണ് വിവരം.
സ്പേസ് എക്സ് ഈ വർഷം നടത്താനിരിക്കുന്ന വിക്ഷേപണത്തിൽ ചന്ദ്രനിലേക്കുള്ള 4ജി നെറ്റ് വർക്ക് ഉപകരണങ്ങളും വിക്ഷേപിക്കും. ലാന്റർ ഉപയോഗിച്ച് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ 4ജി സംവിധാനം സ്ഥാപിക്കും. ഇത് ഭൂമിയിൽ നിന്ന് നിയന്ത്രിക്കാനാവും.
നോക്കിയയുടെ ബെൽ ലാബ്സ് ആണ് 4ജി നെറ്റ് വർക്ക് വികസിപ്പിച്ചത്. യുഎസ് കമ്പനിയായ ഇന്റൂയിറ്റീവ് മെഷീൻസ് നിർമിച്ച ലാന്ററിലാണ് ഇത് ചന്ദ്രനിലെത്തിക്കുക. ലാന്ററും റോവറുകളും തമ്മിലുള്ള ആശയിവിനിമയത്തിന് വേണ്ടിയാണ് ഈ നെറ്റ് വർക്ക് ഉപയോഗിക്കുക. ഉയർന്ന സ്പീഡ് സെല്ലുലാർ നെറ്റ്വർക്ക് കഴിവുകളാണ് വാഗ്ദാനം ചെയ്യുന്നത്. ചന്ദ്രോപരിതലത്തിൽ ഒന്നിലധികം കിലോമീറ്ററുകളോളം എച്ച്ടി വീഡിയോ, ടെലിമെട്രി ഡാറ്റ, ശബ്ദം എന്നിവ കൈമാറാൻ ബഹിരാകാശയാത്രികരെ ഇത് സഹായിക്കും. കൂടാതെ ഭൂമിയെ അടിസ്ഥാനമാക്കിയുള്ള കൺട്രോളറുകളുമായി നിരന്തരമായ ആശയവിനിമയം നടത്താനും അനുവദിക്കും.
ഇത് ബഹിരാകാശയാത്രികരും ഭൂമിയും തമ്മിലുള്ള ഒരു സുപ്രധാന ലിങ്കായി വർത്തിക്കും. കൂടാതെ ദീർഘദൂരങ്ങളിൽ ഡാറ്റാ കൈമാറാനും ഹൈ-ഡെഫനിഷൻ വീഡിയോയും ആശയവിനിമയവും സുഗമമാക്കും എന്ന് ആക്സിയോം സ്പേസിന്റെ എക്സ്ട്രാവെഹിക്കുലാർ ആക്റ്റിവിറ്റി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് റസ്സൽ റാൾസ്റ്റൺ പറഞ്ഞു.
Discussion about this post