മഴക്കാലം എന്നാൽ ഇഴജന്തുക്കളുടെ കാലം കൂടിയാണ്. പാമ്പും പഴുതാരയും തുടങ്ങി എല്ലാ ഇഴജന്തുക്കളെയും ഏറ്റവും കൂടുതൽ കാണുന്നത് മഴക്കാലത്താണ്. ഇതിൽ ഒന്നാം സ്ഥാനമാണ് കറുപ്പും മഞ്ഞയും കലർന്ന കുഞ്ഞൻ തേരട്ടയ്ക്ക്. മണ്ണെണ്ണപ്പുഴു, കല്യാണിപ്പുഴു തുടങ്ങിയ പേരുകളിൽ ആണ് ഇവ അറിയപ്പെടുന്നത്.
വേഗത്തിൽ ഇഴയാൻ കഴിയുന്ന ഇവ ഒരു മഴ കഴിഞ്ഞാൽ തന്നെ നമ്മുടെ വീടും പരിസരവും കീഴടക്കും. പരിസ്ഥിതിയ്ക്ക് ദോഷം ചെയ്യാത്ത ഈ ജീവികൾ പക്ഷെ മനുഷ്യർക്ക് ചെറിയ ഒരു ശല്യം തന്നെയാണ്. വീടുനുള്ളിലേക്ക് കടക്കുന്ന ഇവ ഭക്ഷണ സാധനങ്ങളിലും മറ്റും വീഴാനുള്ള സാദ്ധ്യത കൂടുതൽ ആണ്. കുട്ടികളുള്ള വീടുകളിൽ പ്രത്യേക ശ്രദ്ധ വേണം. ഇതിനെ കുട്ടികൾ പിടിച്ച് വായിലിടാൻ സാദ്ധ്യതയുണ്ട്. ഇത് വളരെ അപകടമാണ്.
ശത്രുക്കളിൽ നിന്നും രക്ഷ തേടാൻ ഇത്തരം തേരട്ടകൾ ഒരു കെമിക്കൽ പുറപ്പെടുവിക്കും. ഇതാണ് നമുക്ക് ഭീഷണിയാകുന്നത്. ഇത് ശരീരത്തിൽ തട്ടിയാൽ പൊള്ളലിന് കാരണം ആകും. കണ്ണുകളിൽ തട്ടുന്നത് കാഴ്ചയെ ബാധിക്കും. അതിനാൽ ഈ തേരട്ടകളെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.
എന്നാൽ പലർക്കും ഇവയെ തുരത്താൻ എന്ത് ചെയ്യണം എന്ന് അറിയില്ല. ഇവയെ നിയന്ത്രിക്കാൻ അൽപ്പം മണ്ണെണ്ണ മാത്രം മതിയാകും. ഒരു സ്േ്രപ ബോട്ടിലിൽ പകുതിയോളം മണ്ണെണ്ണ എടുക്കുക. ശേഷം ഇതിലേക്ക് വെളിച്ചെണ്ണയോ പാം ഓയിലോ സൺഫ്‌ളവർ ഓയിലോ ചേർക്കാം. മറ്റ് എണ്ണകൾ ആണെങ്കിലും കുഴപ്പമില്ല. ശേഷം ഇത് നന്നായി ഇളക്കുക. ഇനി ശല്യമുള്ള സ്ഥലങ്ങളിൽ സ്പ്രേ ചെയ്ത് കൊടുക്കാം.
Discussion about this post