നിക്ഷേപം എന്നും നമുക്ക് അനുഗ്രഹമാണ്. പല ചിലവുകളും ബാധ്യകതളുമായി ജീവിക്കുന്ന നമുക്ക് ഒരു ആപത്ത് ഘട്ടത്തിൽ സഹായി ആകുന്നതും ഈ സുരക്ഷിത നിക്ഷേപങ്ങൾ തന്നെയാണ്. ഇത്തരം സുരക്ഷിത നിക്ഷേപങ്ങൾക്കുള്ള അനുയോജ്യമായ സമയമാണിത്. സുരക്ഷിത നിക്ഷേപത്തോടൊപ്പം മികച്ച വരുമാനവും നൽകുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപത്തെക്കുറിച്ച് അറിയാം.
മുതിർന്ന പൗരമാരുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് സർക്കാർ ആരംഭിച്ച പദ്ധതിയാണ് പോസ്റ്റ് ഓഫീസിന്റെ സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീം (എസ്.സി.എസ്.എസ്). ഈ പദ്ധതിയിൽ നിക്ഷേപിക്കുന്നതിലൂടെ, പ്രതിമാസം 20,500 രൂപ എന്ന കണക്കിൽ അഞ്ച് വർഷത്തേക്ക് വരുമാനം ലഭിക്കുന്നു.
കുറഞ്ഞത് 1,000 രൂപയിൽ നിക്ഷേപം ആരംഭിക്കാം എന്നതാണ് എസ്.സി.എസ്.എസിന്റെ ഏറ്റവും വലിയ പ്രത്യേകത. എസ്.സി.എസ്.എസ് മുതിർന്ന പൗരന്മാർക്ക് 8.2 ശതമാനം വാർഷിക പലിശ വാഗ്ദാനം ചെയ്യുന്നു. ഈ പലിശ നിരക്ക് മറ്റുള്ള സേവിംഗ്‌സ് പദ്ധതികളെക്കാൾ വളരെ കൂടുതലാണ്. അപ്പോൾ ഈ പദ്ധതിയിൽ ഒരാൾ 30 ലക്ഷം രൂപ നിക്ഷേപിച്ചാൽ, അയാൾക്ക് പ്രതിവർഷം 2.46 ലക്ഷം രൂപ പലിശ ലഭിക്കും. ഇത് പ്രതിമാസം ഏകദേശം 20,500 രൂപ ഉണ്ടാകും.
എസ്.സി.എസ്.എസ് 60 വയസിന് മുകളിലുള്ള പൗരന്മാർക്കുള്ളതാണ്. എങ്കിലും, 55നും 60നും ഇടയിൽ പ്രായമുള്ള വോളണ്ടറി റിട്ടയർമെന്റ് (വി.ആർ.എസ്) എടുത്തവർക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താൻ സാധിക്കുന്നതാണ്. പ്രതിരോധ സേവനങ്ങളിൽ നിന്ന് വിരമിച്ച ജീവനക്കാർക്ക് 50 വയസിൽ തന്നെ ഈ പദ്ധതിയിൽ നിക്ഷേപിക്കാൻ സാധിക്കും. നിങ്ങളുടെ ജീവിത പങ്കാളിക്കൊപ്പം ജോയിന്റായും നിങ്ങൾക്ക് ഈ പദ്ധതിയിൽ അക്കൗണ്ട് തുറക്കാൻ സാധിക്കും.
Discussion about this post